‘സോളോ’ ആഗോള പ്രീമിയര്‍; ദുബൈയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ 

October 10, 2017, 6:06 pm
‘സോളോ’ ആഗോള പ്രീമിയര്‍; ദുബൈയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ 
Film Update
Film Update
‘സോളോ’ ആഗോള പ്രീമിയര്‍; ദുബൈയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ 

‘സോളോ’ ആഗോള പ്രീമിയര്‍; ദുബൈയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ 

ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ സൃഷ്ടിച്ച ബിജോയ് നമ്പ്യാര്‍ ചിത്രം 'സോളോ'യുടെ ആഗോള പ്രീമിയറിന് ദുബൈയില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍. യുഎഇയില്‍ 43 സ്‌ക്രീനുകളിലും ഒമാനില്‍ 10 സ്‌ക്രീനുകളിലും കുവൈറ്റില്‍ 3 സ്‌ക്രീനുകളിലും ബഹ്‌റിനില്‍ 6 സ്‌ക്രീനുകളിലും ഖത്തറില്‍ 9 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഫാര്‍സ് ഫിലിമാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

കേരളത്തില്‍ സമ്മിശ്രാഭിപ്രായങ്ങളോടെ തീയേറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സംവിധായകന്റെ അറിവോടെയല്ലാതെ മാറ്റിയത് വിവാദമായിരുന്നു. എന്നാല്‍ ക്ലൈമാക്‌സ് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും അംഗീകരിക്കാനാവാത്തതിനാല്‍ മാറ്റേണ്ടിവരുകയായിരുന്നെന്നാണ് നിര്‍മ്മാതാവ് എബ്രഹാം മാത്യുവിന്റെ പ്രതികരണം.

റിലീസ് ദിവസത്തിന് തൊട്ടുപിന്നാലെ തമിഴ്‌നാട്ടില്‍ തീയേറ്ററുകള്‍ അടച്ച് ഉടമകള്‍ സമരം തുടങ്ങിയത് സോളോ തമിഴ് പതിപ്പിനും തിരിച്ചടിയായി. ജിഎസ്ടിക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ സിനിമാ ടിക്കറ്റിന്മേല്‍ പുതുതായി ഏര്‍പ്പെടുത്തിയ 10 ശതമാനം നികുതിയില്‍ പ്രതിഷേധിച്ചാണ് സമരം. എന്നാല്‍ നികുതി 25 ശതമാനമാക്കി പുതിയ ഉത്തരവിറക്കുകയാണ് അവിടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.