ഉണ്ണി മുകുന്ദന്റെ അച്ഛനായി ഗോകുലം ഗോപാലന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് 

May 18, 2017, 4:34 pm
ഉണ്ണി മുകുന്ദന്റെ അച്ഛനായി ഗോകുലം ഗോപാലന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് 
Film Update
Film Update
ഉണ്ണി മുകുന്ദന്റെ അച്ഛനായി ഗോകുലം ഗോപാലന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് 

ഉണ്ണി മുകുന്ദന്റെ അച്ഛനായി ഗോകുലം ഗോപാലന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് 

പഴശ്ശിരാജ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്. ഏഴാം വയസ്സില്‍ മരണത്തിന് കീഴടങ്ങുംമുന്‍പ് കാല്‍ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ച അത്ഭുതബാലന്‍ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ ജീവിതം പറയുന്ന ഹരികുമാര്‍ ചിത്രം 'ക്ലിന്റി'ലാണ് ഗോകുലം ഗോപാലന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്ലിന്റിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് ഗോകുലം ഗോപാലന്‍ സ്‌ക്രീനിലെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

തൃശൂര്‍ സ്വദേശി അലോക് ആണ് 'ക്ലിന്റ്' ആയി വെള്ളിത്തിരയില്‍ എത്തുക. ക്ലിന്റിന്റെ അച്ഛനായി ഉണ്ണി മുകുന്ദനും അമ്മയുടേ വേഷത്തില്‍ റിമ കല്ലിങ്കലുമാണ് എത്തുക. കെപിഎസി ലളിത, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, സലിംകുമാര്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

‘ക്ലിന്റി’ന്റെ പൂജാവേളയില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുലം ഗോപാലന്‍. ജോയ് മാത്യു, റിമ കല്ലിങ്കല്‍, മധു എന്നിവര്‍ സമീപം 
‘ക്ലിന്റി’ന്റെ പൂജാവേളയില്‍ ഉണ്ണി മുകുന്ദനൊപ്പം ഗോകുലം ഗോപാലന്‍. ജോയ് മാത്യു, റിമ കല്ലിങ്കല്‍, മധു എന്നിവര്‍ സമീപം 

സുകൃതം, സ്വയംവരപ്പന്തല്‍, പുലര്‍വെട്ടം, കാറ്റും മഴയും തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ക്ലിന്റ്. കെ.വിമോഹന്‍ കുമാര്‍ തിരക്കഥയും ഹരികുമാര്‍ സംഭാഷണവും മധു അമ്പാട്ട് ക്യാമറയും പട്ടണം റഷീദ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജയാണ് സംഗീത സംവിധാനം.