രണ്ടില്‍ അവസാനിക്കുന്നില്ല, ‘ഹണി ബീ 2.5’ വരുന്നു 

June 18, 2017, 1:21 pm
രണ്ടില്‍ അവസാനിക്കുന്നില്ല, ‘ഹണി ബീ 2.5’ വരുന്നു 
Film Update
Film Update
രണ്ടില്‍ അവസാനിക്കുന്നില്ല, ‘ഹണി ബീ 2.5’ വരുന്നു 

രണ്ടില്‍ അവസാനിക്കുന്നില്ല, ‘ഹണി ബീ 2.5’ വരുന്നു 

ലാല്‍ ജൂനിയറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 'ഹണി ബീ'. 2013 മധ്യത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രം തീയേറ്ററുകളില്‍ ആളെ കയറ്റിയെങ്കില്‍ ഈ വര്‍ഷമെത്തിയ രണ്ടാംഭാഗം 'ഹണി ബീ 2: സെലിബ്രേഷന്‍സ്' പരാജയമായി. എന്നാല്‍ പേരില്‍ 'ഹണി ബീ' വഹിക്കുന്ന മറ്റൊരു ചിത്രവും പ്രദര്‍ശനത്തിനൊരുങ്ങുന്നു. 'ഹണി ബീ 2.5' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം പക്ഷേ ലാല്‍ ജൂനിയറല്ല, ഷൈജു അന്തിക്കാടാണ്. എന്നാല്‍ 'ഹണി ബീ 2'മായി ബന്ധമുണ്ട് ചിത്രത്തിന്.

'ഹണി ബീ 2' ചിത്രീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് 'ഹണി ബീ 2.5'. ഹണി ബീ രണ്ടാംഭാഗത്തില്‍ നിന്നും സ്വതന്ത്രമായ മറ്റൊരു സിനിമ. ലാലിന്റേതാണ് കഥ. തിരക്കഥ, സംവിധാനം ഷൈജു അന്തിക്കാട്. സംഭാഷണം ജെ.പള്ളാശ്ശേരി.

ഹണി ബീ 2 
ഹണി ബീ 2 

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് നായകന്‍. ലിജിമോള്‍ നായിക. ആസിഫ് അലി, ഭാവന, ലാല്‍, ശ്രീനിവാസന്‍, ബാബുരാജ്, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, ദിലീഷ് പോത്തന്‍, സച്ചി, ലാല്‍ ജൂനിയര്‍, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ജോയ് മാത്യു, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരും. ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍.