ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍ ‘വയനാടന്‍ തമ്പാന്‍’; ഒരുങ്ങുന്നത് മാസ് ആക്ഷന്‍ ചിത്രമെന്ന് നിര്‍മ്മാതാവ് 

April 29, 2017, 4:27 pm
ജോഷി ചിത്രത്തില്‍ മോഹന്‍ലാല്‍ ‘വയനാടന്‍ തമ്പാന്‍’; ഒരുങ്ങുന്നത് മാസ് ആക്ഷന്‍ ചിത്രമെന്ന് നിര്‍മ്മാതാവ് 
Film Update

'ലൈലാ ഓ ലൈലാ'യ്ക്ക് ശേഷം ജോഷി മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നു. 'പുലിമുരുകന്' ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് 'വയനാടന്‍ തമ്പാന്‍' എന്നാണ്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപാടമാണ് ജോഷി ചിത്രത്തിന്റെയും നിര്‍മ്മാണം. പ്രോജക്ട് ഉറപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ടോമിച്ചന്‍ മുളകുപാടം സൗത്ത്‌ലൈവിനോട് പ്രതികരിച്ചു.

ലൈലാ ഓ ലൈലാ ചിത്രീകരണത്തിനിടെ ജോഷി, മോഹന്‍ലാല്‍ 
ലൈലാ ഓ ലൈലാ ചിത്രീകരണത്തിനിടെ ജോഷി, മോഹന്‍ലാല്‍ 
ദിലീപ് നായകനാവുന്ന രാമലീലയ്ക്ക് ശേഷം ‘വയനാടന്‍ തമ്പാന’ല്ലാതെ മറ്റ് സിനിമകളൊന്നും നിര്‍മ്മാതാവെന്ന നിലയില്‍ ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. രാമലീലയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമ ഇതാവും. ഒരു മാസ് ആക്ഷന്‍ പടമായിരിക്കും. ഉദയ്കൃഷ്ണ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഡേറ്റുകളൊന്നും തീരുമാനിച്ചിട്ടില്ല. 
ടോമിച്ചന്‍ മുളകുപാടം 
റണ്‍ ബേബി റണ്‍ 
റണ്‍ ബേബി റണ്‍ 

ലൈലാ ഓ ലൈലാ പുറത്തിറങ്ങിയത് 2015ലാണ്. ലോക്പാല്‍, റണ്‍ ബേബി റണ്‍ എന്നിവയാണ് നരന് ശേഷം മോഹന്‍ലാലിനെ സോളോ നായകനാക്കി ജോഷി സംവിധാനം ചെയ്ത സിനിമകള്‍. ലൈലാ ഓ ലൈലായും ലോക്പാലും പരാജയപ്പെട്ടപ്പോള്‍ റണ്‍ ബേബി റണ്‍ ബോക്‌സ്ഓഫീസില്‍ വിജയിച്ചു. ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായ ട്വന്റി 20യിലും ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും നായകന്മാരിലൊരാളായിരുന്നു മോഹന്‍ലാല്‍.

നരനില്‍ മോഹന്‍ലാല്‍ 
നരനില്‍ മോഹന്‍ലാല്‍ 

പുലിമുരുകന്‍ തീയേറ്ററുകളില്‍ 125 കോടി നേടിയതിന് പിന്നാലെ ഉദയ്കൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനൊപ്പം ജോഷി ചിത്രത്തില്‍ ഒന്നിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പേരടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നതെന്ന് മാത്രം.