ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെ ഭീമനാകും? മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ; പൊങ്കാലയിട്ട് ആരാധകര്‍

April 19, 2017, 10:31 am
ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെ ഭീമനാകും? മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ; പൊങ്കാലയിട്ട് ആരാധകര്‍
Film Update
Film Update
ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെ ഭീമനാകും? മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ; പൊങ്കാലയിട്ട് ആരാധകര്‍

ഛോട്ടാഭീമിനെ പോലെയുള്ള നിങ്ങളെങ്ങനെ ഭീമനാകും? മോഹന്‍ലാലിനെ പരിഹസിച്ച് കെആര്‍കെ; പൊങ്കാലയിട്ട് ആരാധകര്‍

മോഹന്‍ലാല്‍ ഭീമനായി എത്തുന്ന എംടി വാസുദേവന്‍ നായരുടെ നോവല്‍ 'രണ്ടാമൂഴ'ത്തിന്റെ ചലച്ചിത്രാവിഷ്‌കാരം 'മഹാഭാരത'മാണ് സിനിമാ ലോകത്തെ മുഖ്യ ചര്‍ച്ചാ വിഷയം. ആയിരം കോടി ബജറ്റിലാണ് ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുന്നത്. നിര്‍മ്മാതാവ് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയും. വിആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ആദ്യഭാഗം 2020ല്‍ തീയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തും.

'മഹാഭാരതം' എങ്ങും ചര്‍ച്ചയാകുമ്പോള്‍ മോഹന്‍ലാലിനെ പരിഹസിക്കാനാണ് ബോളിവുഡ് നിരൂപകനും നടനുമായ കെആര്‍കെ ഈ സമയം ചെലവഴിച്ചിരിക്കുന്നത്. ഛോട്ടാഭീമിനെ പോലിരിക്കുന്ന മോഹന്‍ലാല്‍ എങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്നാണ് കെആര്‍കെയുടെ ചോദ്യം. ട്വിറ്ററിലാണ് ലാലിനെ പരിഹസിച്ച് കെആര്‍കെ രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാല്‍ സര്‍, കാഴ്ച്ചയില്‍ ഛോട്ടാഭീമിനെ പോലെയാണ് നിങ്ങള്‍. ആ നിലയ്ക്ക് നിങ്ങളെങ്ങനെ മഹാഭാരത്തിലെ ഭീമന്റെ കഥപാത്രം അവതരിപ്പിച്ചു. ബിര്‍ ഷെട്ടിയും പണം പാഴാക്കാന്‍ എന്തിനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?
കെആര്‍കെയുടെ ട്വീറ്റ്

കെആര്‍കെയുടെ പരിഹാസം ട്വിറ്ററില്‍ ചര്‍ച്ചയായതിന് പിന്നാലെ നടന് പൊങ്കാലയുമായി ലാല്‍ ആരാധകര്‍ കൂട്ടത്തോടെ ട്വിറ്ററിലെത്തി. കെആര്‍കെയെ നിര്‍ത്തിപൊരിച്ചാണ് ആരാധകരുടെ പ്രതികരണങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും കൂട്ട ആക്രമണം നടക്കുന്നു.

Also Read: രണ്ടാമൂഴം 1000 കോടി ബജറ്റില്‍ ‘മഹാഭാരത’മാവുന്നു; നിര്‍മ്മാണം ബി.ആര്‍.ഷെട്ടി; ആദ്യഭാഗം 2020ല്‍ തീയേറ്ററുകളില്‍

മോഹന്‍ലാലിന് മാത്രമല്ല, കിംഗ്ഖാനുമുണ്ട് ആ മോഹം; ‘മഹാഭാരതം’ സിനിമയാക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍

ഇതിഹാസ ചിത്രത്തില്‍ ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയുമോ?; ചോദ്യത്തിന് സംവിധായകന്‍ വിഎ ശ്രീകുമാറിന്റെ മറുപടി