ആരാധകരുടെ ‘പൊങ്കാല’യിലും വായ് മൂടാനില്ല; രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെപ്പോലെ തോന്നിച്ചെന്ന് കെആര്‍കെ 

April 19, 2017, 6:17 pm
ആരാധകരുടെ ‘പൊങ്കാല’യിലും വായ് മൂടാനില്ല; രാം ഗോപാല്‍ വര്‍മ്മ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെപ്പോലെ തോന്നിച്ചെന്ന് കെആര്‍കെ 
Film Update

പ്രശസ്തരെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുന്‍പും 'പ്രശസ്തി' ലക്ഷ്യം വച്ചിട്ടുള്ള ആളാണ് കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെ. കരണ്‍ ജോഹറും കമല്‍ ഹാസനും അമിതാഭ് ബച്ചനുമൊക്കെ മുന്‍പ് കെആര്‍കെയുടെ 'ഇര'കളായിട്ടുണ്ട്. അവയില്‍ പലതിനും താരങ്ങള്‍ തന്നെ മറുപടി കൊടുക്കുകയോ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തിട്ടുണ്ട്. എന്തായാലും ആദ്യമായാവും തന്റെ ഒരു ട്വീറ്റിന് ഇത്രയുംപേര്‍ എതിര്‍പ്പുമായെത്തുന്നത് അദ്ദേഹം കാണുന്നത്. 'മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നും വെറുതെ നിര്‍മ്മാതാവിന്റെ കാശ് കളയണോ' എന്നുമുള്ള ട്വീറ്റ് ഇന്നലെ രാവിലെയാണ് അദ്ദേഹം തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പക്ഷേ ഇന്നാണ് പ്രസ്തുത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് കെആര്‍കെയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ആരാധകര്‍ വക 'പൊങ്കാല' ആരംഭിച്ചു. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമായിരുന്നില്ല അതിന് മുന്‍കൈ എടുത്തതെന്ന് മാത്രം. കമന്റുകള്‍ വിശ്വാസത്തിലെടുത്താല്‍ മമ്മൂട്ടി ആരാധകരും കെആര്‍കെയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തി.

എന്നാല്‍ മലയാളികള്‍ ഇത്രയും രാഷം കൊള്ളുന്നത് എന്തിനെന്ന് മനസിലായിട്ടില്ല കെആര്‍കെക്ക്. മണിക്കൂറുകള്‍ക്ക് ശേഷം വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ മുന്‍പ് പറഞ്ഞതില്‍ എന്തെങ്കിലും ഖേദം അറിയിച്ചുകൊണ്ടല്ല അതെന്ന് മാത്രം. മറിച്ച് മോഹന്‍ലാലിനെ കൂടുതല്‍ പരിഹസിച്ചുകൊണ്ടുള്ളതാണ് അത്. കെആര്‍കെയുടെ പുതിയ ട്വീറ്റുകള്‍ ഇങ്ങനെ..

മലയാളികള്‍ രാവിലെ മുതല്‍ എന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. (തുടര്‍ന്ന് മോഹന്‍ലാലിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട്) മോഹന്‍ലാല്‍ സര്‍, രാം ഗോപാല്‍ വര്‍മ്മയുടെ ചില സിനിമകളിലൂടെയാണ് എനിക്ക് നിങ്ങളെ പരിചയം. എന്നെ വിശ്വസിക്കൂ, ആ സിനിമകളില്‍ നിങ്ങളെ കാണാന്‍ ഒരു ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. അതിനാല്‍ നിങ്ങളെ ഞാന്‍ ഛോട്ടാ ഭീം എന്ന് വിളിച്ചാല്‍ എന്താണ് കുഴപ്പം, ശരിക്കും നിങ്ങള്‍ എന്താണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ പുലര്‍ച്ചെ മുതല്‍ എന്നെ അവഹേളിക്കുന്നത്? ഇത് ശരിയല്ല സര്‍. 
കമാല്‍ ആര്‍.ഖാന്‍