കെആര്‍കെയുടെ ഇമെയില്‍ ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്; ഗൂഗിളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് മറന്നേക്കാനും മുന്നറിയിപ്പ് 

April 20, 2017, 4:26 pm
കെആര്‍കെയുടെ ഇമെയില്‍ ഹാക്ക് ചെയ്തതായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്; ഗൂഗിളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് മറന്നേക്കാനും മുന്നറിയിപ്പ് 
Film Update

മോഹന്‍ലാലിനെതിരേ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെയുടെ ഇമെയില്‍ ഹാക്ക് ചെയ്‌തെന്ന അവകാശവാദവുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. കെആര്‍കെയുടെ ട്വിറ്ററിലേക്ക് കടക്കാനുള്ള ഇ-മെയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ റിക്കവര്‍ ഇമെയിലെന്നും ഹാക്കര്‍മാരുടെ സംഘം. ഇമെയില്‍ ഹാക്ക് ചെയ്ത വിവരം കെആര്‍കെയെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അദ്ദേഹം പിന്‍വലിച്ചതായി കാണപ്പെട്ടുവെന്നും സൈബര്‍ സോള്‍ജിയേഴ്‌സ്. ഗൂഗിളില്‍ നിന്ന് കെആര്‍കെയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ആഡ്‌സെന്‍സ് അക്കൗണ്ടിനെതിരേ സൈബര്‍ അക്രമണം നടത്തുമെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഭീഷണി.

സിനിമയിലെ പ്രമുഖതാരങ്ങളെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുന്‍പും 'പ്രശസ്തി' ലക്ഷ്യമാക്കിയിട്ടുള്ള കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെയെക്കുറിച്ച് മലയാളികളില്‍ പലരും കഴിഞ്ഞ ദിവസമാണ് കേട്ടത്. കരണ്‍ ജോഹറിനെയും കമല്‍ ഹാസനെയും അമിതാഭ് ബച്ചനെയുമൊക്കെ മോശം ഭാഷയില്‍ അപഹസിച്ചിട്ടുള്ള കെആര്‍കെ കഴിഞ്ഞദിവസമാണ് മോഹന്‍ലാലിനെതിരേ തിരിഞ്ഞത്. 'മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്നും വെറുതെ നിര്‍മ്മാതാവിന്റെ കാശ് കളയണോ' എന്നൊക്കെയുള്ള ട്വീറ്റായിരുന്നു ആദ്യം കെആര്‍കെയുടേതായി പുറത്തെത്തിയത്. ആരാധകര്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 'പൊങ്കാല' ആരംഭിച്ചെങ്കിലും താന്‍ പറഞ്ഞതിനെ തിരുത്താന്‍ തയ്യാറായില്ല അദ്ദേഹം. മറിച്ച് കൂടുതല്‍ രൂക്ഷമായ പരിഹാസങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

മലയാളികള്‍ ഇത്രയും രോഷം കൊള്ളുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലൂടെ കണ്ടുള്ള പരിചയത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെപ്പോലെയാണ് ഇരിക്കുന്നതെന്നുമൊക്കെ കെആര്‍കെ വച്ചടിച്ചു. ആരാധകര്‍ക്കൊപ്പം ആഷിക് അബുവും ഒമര്‍ ലുലുവും രൂപേഷ് പീതാംബരനും അടക്കമുള്ള സംവിധായകരും കെആര്‍കെയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.