‘മഹാഭാരത’ത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി? ശ്രീകുമാര്‍ മേനോന്റെ മറുപടി 

April 19, 2017, 4:05 pm
‘മഹാഭാരത’ത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി? ശ്രീകുമാര്‍ മേനോന്റെ മറുപടി 
Film Update
Film Update
‘മഹാഭാരത’ത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി? ശ്രീകുമാര്‍ മേനോന്റെ മറുപടി 

‘മഹാഭാരത’ത്തില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടി? ശ്രീകുമാര്‍ മേനോന്റെ മറുപടി 

ഭാഷാഭേദമന്യെ ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളിലും പ്രധാന വാര്‍ത്തയായിരുന്നു രണ്ടാമൂഴം (അഥവാ മഹാഭാരതം) സിനിമയുടെ പ്രഖ്യാപനം. ഇന്ത്യയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവുമുയര്‍ന്ന ബജറ്റായ 1000 കോടിയില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി തീയേറ്ററുകളിലെത്തും. ആദ്യഭാഗം 2020ല്‍. ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നതുമുതല്‍ വിനോദരംഗത്തെ ഏറ്റവും പ്രധാന വാര്‍ത്തയും അതുതന്നെ. പ്രോജക്ടും ബജറ്റുമൊക്കെ പ്രഖ്യാപിച്ചെങ്കിലും ആകാംക്ഷയുണര്‍ത്തുന്ന വിവരങ്ങളില്‍ പലതും ഇനി പുറത്തുവരേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് ഭീമന്‍ ഒഴികെയുള്ള കഥാപാത്രങ്ങളിലേക്ക് ഏതൊക്കെ അഭിനേതാക്കള്‍ എത്തും എന്നത്. ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും ഹോലിവുഡില്‍ നിന്നും മറ്റുചിലരുമൊക്കെ എത്തുമെന്നും അണിയറക്കാര്‍ പറഞ്ഞെങ്കിലും അത് ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുണ്ടാവുമോ? കൗതുകമുണര്‍ത്തുന്ന ഈ അന്വേഷണത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. ക്ലബ്ബ് എഫ്എം യുഎഇക്ക് വേണ്ടി ആര്‍ജെ ഷാന്‍ നടത്തിയ അഭിമുഖത്തിലാണ് ശ്രീകുമാര്‍ ഈ ചോദ്യത്തിന് മറുപടി പറയുന്നത്. സംവിധായകന്റെ മറുപടി ഇങ്ങനെ..2009ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ഭീമം’ ദൃശ്യാവിഷ്‌കാരത്തില്‍ ഭീമനായി മമ്മൂട്ടി
2009ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ‘ഭീമം’ ദൃശ്യാവിഷ്‌കാരത്തില്‍ ഭീമനായി മമ്മൂട്ടി
മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യുക എന്നുള്ളത് ഏതൊരു മലയാളി സംവിധായകന്റെയും എക്കാലത്തെയും മോഹമായിരിക്കുമല്ലോ? രണ്ടാമൂഴത്തില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളെയാണ് തേടുന്നത്. പിന്നെ രണ്ട് വര്‍ഷത്തെ കമ്മിറ്റ്‌മെന്റ് ഈ സിനിമയ്ക്ക് ആവശ്യമുണ്ട്. ആ സമയത്ത് മറ്റ് വര്‍ക്കുകളൊന്നും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ കുറേ നിബന്ധനകളുണ്ട്. എന്തായാലും ഒന്ന് പറയാം, മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രം രണ്ടാമൂഴത്തിലുണ്ട്. പക്ഷേ അദ്ദേഹത്തെ ഞാന്‍ സമീപിച്ചിട്ടില്ല. നിലവിലെ അവസ്ഥയില്‍ സിനിമയിലെ ഒരു കഥാപാത്രമായും മമ്മൂക്കയെ കണ്ടിട്ടുമില്ല. മമ്മൂക്ക ഒരു കഥാപാത്രമായി വരണമെന്ന് എന്റെയും മറ്റെല്ലാവരുടെയും ആഗ്രഹമാണ്. 
വി.എ.ശ്രീകുമാര്‍ മേനോന്‍ 
പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത ഛായാമുഖി നാടകത്തില്‍ ഭീമനായി മോഹന്‍ലാല്‍, കീചകനായി മുകേഷ്‌ 
പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത ഛായാമുഖി നാടകത്തില്‍ ഭീമനായി മോഹന്‍ലാല്‍, കീചകനായി മുകേഷ്‌ 

നായകന്‍ കഴിഞ്ഞാല്‍ സിനിമയിലെ ഏറ്റവും പ്രാധാന്യമേറിയ കാസ്റ്റിംഗുകളിലൊന്നായ ശ്രീകൃഷ്ണനായി ഹൃത്വിക് റോഷനെയോ മഹേഷ് ബാബുവിനെയോ ആണ് പരിഗണിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. സിനിമയിലെ മറ്റ് താരനിര്‍ണയങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നത് ഇങ്ങനെ..

“ഭീഷ്മര്‍, അര്‍ജ്ജുനന്‍, യുദ്ധിഷ്ഠിരന്‍ തുടങ്ങിയ വേഷങ്ങളിലൊക്കെ ആരെ അഭിനയിപ്പിക്കണമെന്നത് ആലോചനയിലാണ്. എംടിയുടെ തിരക്കഥയില്‍ ഓരോ കഥാപാത്രത്തെക്കുറിച്ചും വ്യക്തമായ വിശേഷണങ്ങളുണ്ട്. ഓരോ കഥാപാത്രവും ഇന്നയിന്ന രീതിയിലായിരിക്കണമെന്ന ധാരണ എനിക്കുണ്ട്. താരനിര്‍ണയം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയരായ ഒരു കാസ്റ്റിംഗ് ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരും ഹോളിവുഡില്‍ നിന്ന് ചില സര്‍പ്രൈസ് കാസ്റ്റിംഗും ഉണ്ടായിരിക്കും..” 
വി.എ.ശ്രീകുമാര്‍ മേനോന്‍ 
വി.എ.ശ്രീകുമാര്‍ മേനോന്‍ 

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധനേടിയ പൃഥ്വിരാജ് സിനിമയുടെ ഭാഗമായേക്കുമെന്ന സൂചനയും തരുന്നു സംവിധായകന്‍. 1000 കോടി എന്ന ഭീമമായ ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. 'കുട്ടിക്കാലത്ത് വായിക്കുന്ന അമര്‍ചിത്രകഥകള്‍ മുതല്‍ നാം പരിചയപ്പെടുന്നതാണ് മഹാഭാരതത്തെ. പിന്നീട് ടെലിവിഷന്‍ സിരീസായി വന്നകാലത്ത് അത് പ്രക്ഷേപണം ചെയ്യുന്ന വേളകളില്‍ ഇന്ത്യ നിശ്ചലമായി. അപ്പോള്‍ ഓരോ ഇന്ത്യക്കാരനും പരിചിതമായ മഹാഭാരതത്തെ സിനിമയുടെ വലിയ സ്‌ക്രീനിലേക്ക് മാറ്റുമ്പോള്‍ ഇതിഹാസത്തോട് ദൃശ്യപരമായി മാന്യത പുലര്‍ത്തുന്ന ഒന്നായിരിക്കണം അത്. ട്രോയ്, ഗ്ലാഡിയേറ്റര്‍ തുടങ്ങിയ സിനിമകളൊക്കെ ഇന്റര്‍നെറ്റ് കാലത്ത് ഓരോ ഗ്രാമീണന് പോലും പരിചിതമാണ്. മഹാഭാരതം സിനിമയാക്കുമ്പോള്‍ യുദ്ധരംഗങ്ങളൊക്കെ ഈ പറഞ്ഞ സിനിമകളേക്കാള്‍ മുകളിലായിരിക്കണം. ലോകസിനിമയില്‍ത്തന്നെ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ച യുദ്ധരംഗമായിരിക്കും രണ്ടാമൂഴത്തിലേത്. അതിനാല്‍ സാങ്കേതിരംഗത്തും ഏറ്റവും മികച്ചവരാവും എത്തുക. പിന്നെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ തിരക്കഥയുമാണ് ഇതിന്റേത്.' ശ്രീകുമാര്‍ മേനോന്‍ പറഞ്ഞവസാനിപ്പിക്കുന്നു.