ഇനി ‘ഡെറിക് അബ്രഹാം’; മമ്മൂട്ടിയുടെ പുതിയ പൊലീസ് യൂണിഫോം 

September 12, 2017, 4:00 pm
ഇനി ‘ഡെറിക് അബ്രഹാം’; മമ്മൂട്ടിയുടെ പുതിയ പൊലീസ് യൂണിഫോം 
Film Update
Film Update
ഇനി ‘ഡെറിക് അബ്രഹാം’; മമ്മൂട്ടിയുടെ പുതിയ പൊലീസ് യൂണിഫോം 

ഇനി ‘ഡെറിക് അബ്രഹാം’; മമ്മൂട്ടിയുടെ പുതിയ പൊലീസ് യൂണിഫോം 

'കസബ'യിലെ രാജന്‍ സക്കറിയയ്ക്ക് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ പേര് 'ഡെറിക് അബ്രഹാം'. മമ്മൂട്ടിയുടെ ഇക്കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട 'അബ്രഹാമിന്റെ സന്തതികള്‍' എന്ന ചിത്രത്തിലെ നായകനാണ് 'ഡെറിക് അബ്രഹാം'. 'ഒരു പൊലീസ് കഥ' എന്ന ടാഗ്‌ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാജി പാടൂരാണ്. മമ്മൂട്ടിയുടെ അടുത്തകാലത്തെ വാണിജ്യവിജയം നേടിയ ചിത്രം 'ദി ഗ്രേറ്റ്ഫാദറി'ന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് 'അബ്രഹാമിന്റെ സന്തതികള്‍'ക്ക് തിരക്കഥയൊരുക്കുന്നത്. ദീര്‍ഘകാലത്തെ സിനിമാപരിചയമുള്ള ആളാണ് ഷാജി പാടൂര്‍.

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പ്രഖ്യാപനങ്ങളായി നിരവധി പ്രോജക്ടുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും 'അബ്രഹാമിന്റെ സന്തതികള്‍' ആണ് അനൗണ്‍സ് ചെയ്യപ്പെട്ടത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് നിര്‍മ്മാണം.

അജയ് വാസുദേവിന്റെ 'മാസ്റ്റര്‍പീസ്', ഷാംദത്ത് സൈനുദ്ദീന്റെ 'സ്ട്രീറ്റ്‌ലൈറ്റ്‌സ്' എന്നിവയാണ് മലയാളത്തില്‍ മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തമിഴില്‍ നിന്ന് റാമിന്റെ 'പേരന്‍പും'. ഓണച്ചിത്രമായി ശ്യാംധര്‍ സംവിധാനം ചെയ്ത 'പുള്ളിക്കാരന്‍ സ്റ്റാറാ' ആണ് മമ്മൂട്ടിയുടേതായി പുറത്തെത്തിയത്. സെപ്റ്റംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം പത്ത് ദിവസംകൊണ്ട് 10.55 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം.