എന്‍.എന്‍.പിള്ളയാവാന്‍ നിവിന്‍ പോളി; ‘കമ്മട്ടിപ്പാട’ത്തിന് ശേഷമുള്ള രാജീവ് രവി ചിത്രത്തില്‍ 

October 12, 2017, 11:31 am
എന്‍.എന്‍.പിള്ളയാവാന്‍ നിവിന്‍ പോളി; ‘കമ്മട്ടിപ്പാട’ത്തിന് ശേഷമുള്ള രാജീവ് രവി ചിത്രത്തില്‍ 
Film Update
Film Update
എന്‍.എന്‍.പിള്ളയാവാന്‍ നിവിന്‍ പോളി; ‘കമ്മട്ടിപ്പാട’ത്തിന് ശേഷമുള്ള രാജീവ് രവി ചിത്രത്തില്‍ 

എന്‍.എന്‍.പിള്ളയാവാന്‍ നിവിന്‍ പോളി; ‘കമ്മട്ടിപ്പാട’ത്തിന് ശേഷമുള്ള രാജീവ് രവി ചിത്രത്തില്‍ 

'കമ്മട്ടിപ്പാട'ത്തിന് ശേഷം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ച് ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി. നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍.നാരായണ പിള്ള എന്ന എന്‍.എന്‍.പിള്ളയുടെ ജീവിതം സ്‌ക്രീനിലെത്തിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനാവുന്നത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായിരുന്ന ബുധനാഴ്ചയാണ് രാജീവ് രവി പ്രോജക്ട് പ്രഖ്യാപിച്ചത്.

അമല്‍ നീരദ് ചിത്രം 'ഇയ്യോബിന്റെ പുസ്തക'ത്തിന് രചന നിര്‍വ്വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

28 നാടകങ്ങളും 21 ഏകാംഗ നാടകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. സത്യസന്ധമായ തുറന്നുപറച്ചിലിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആത്മകഥയാണ് അദ്ദേഹത്തിന്റെ 'ഞാന്‍'. സിദ്ദിഖ് ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഗോഡ്ഫാദറി'ലെ 'അഞ്ഞൂറാന്‍' എന്ന കഥാപാത്രം എക്കാലവും പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുന്ന ഒന്നാണ്. ചലച്ചിത്രതാരം വിജയരാഘവന്‍ അദ്ദേഹത്തിന്റെ മകനാണ്. 1995ലായിരുന്നു അന്ത്യം.