ആ ടൈറ്റിലുകള്‍ക്ക് പിന്നിലും ഇച്ചാപ്പിയുടേയും ഹസീബിന്റെയും സൂത്രപ്പണി; പറവ പേരെഴുത്തുകള്‍ക്ക് പുറകിലെ രംഗങ്ങള്‍  

October 13, 2017, 12:17 am
ആ ടൈറ്റിലുകള്‍ക്ക് പിന്നിലും ഇച്ചാപ്പിയുടേയും ഹസീബിന്റെയും സൂത്രപ്പണി; പറവ പേരെഴുത്തുകള്‍ക്ക്  പുറകിലെ രംഗങ്ങള്‍  
Film Update

സൗബിന്‍ ഷാഹിര്‍ ചിത്രം പറവയിലെ ഇച്ചാപ്പിയുടെയും ഹസീബിന്റെയും കുസൃതികള്‍ പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ഇര്‍ഷാദ് (ഇച്ചാപ്പി) ആയി അഭിനയിച്ച അമല്‍ ഷായും ഹസീബ് ആയി അഭിനയിച്ച ഗോവിന്ദ് വി പൈയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചത്. ഇരുവരുടെയും മറ്റൊരു സൂത്രപ്പണിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പറവ ടീം പുറത്തുവിട്ടിരിക്കുകയാണ്.

പറവയുടെ വ്യത്യസ്തമായ ടൈറ്റിലുകള്‍ക്ക് പുറകിലും ഇച്ചാപ്പിയും ഹസീബുമാണെന്ന് വീഡിയോ കാണിക്കുന്നു. മട്ടാഞ്ചേരിയിലൂടെ സൈക്കിളില്‍ ചുറ്റി ഇരുവരും കളര്‍ചോക്കും കരിയും ഉപയോഗിച്ച് ടൈറ്റിലുകള്‍ എഴുതുന്നതാണ് വീഡിയോയിലുള്ളത്. നമ്മുടെ സ്വന്തം പടത്തിന്റെ ടൈറ്റില്‍ എഴുതിയ ഇച്ചാപ്പിക്കും ഹസീബിനും ഇരിക്കട്ടെ ഒരോ കുതിരപ്പവന്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.