‘പുള്ളിക്കാരന്‍’ ബോക്‌സ്ഓഫീസില്‍ സ്റ്റാറായോ? 10 ദിവസത്തെ കളക്ഷന്‍ 

September 12, 2017, 9:35 am
‘പുള്ളിക്കാരന്‍’ ബോക്‌സ്ഓഫീസില്‍ സ്റ്റാറായോ? 10 ദിവസത്തെ കളക്ഷന്‍ 
Film Update
Film Update
‘പുള്ളിക്കാരന്‍’ ബോക്‌സ്ഓഫീസില്‍ സ്റ്റാറായോ? 10 ദിവസത്തെ കളക്ഷന്‍ 

‘പുള്ളിക്കാരന്‍’ ബോക്‌സ്ഓഫീസില്‍ സ്റ്റാറായോ? 10 ദിവസത്തെ കളക്ഷന്‍ 

താരസമ്പന്നമായിരുന്നു തീയേറ്ററുകളില്‍ ഇത്തവണത്തെ ഓണം. മോഹന്‍ലാലിന്റെ ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം', ശ്യാംധറിന്റെ മമ്മൂട്ടി ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ', പൃഥ്വിരാജിന്റെ ജിനു എബ്രഹാം ചിത്രം 'ആദം ജുവാന്‍', നിവിന്‍ പോളിയുടെ അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയായിരുന്നു ഇത്തവണത്തെ ഓണച്ചിത്രങ്ങള്‍. ഓണം ബോക്‌സ്ഓഫീസില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഇതില്‍ ഏത് ചിത്രമാണെന്ന് ഇനിയും അറിവായിട്ടില്ല. സമ്മിശ്ര അഭിപ്രായങ്ങള്‍ നേടിയ ചിത്രങ്ങളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകളുടെ കളക്ഷന്‍ മാത്രമാണ് ഇതുവരെ പുറത്തെത്തിയത്. മോഹന്‍ലാല്‍ ചിത്രം 'വെളിപാടിന്റെ പുസ്തക'ത്തിന്റെ കളക്ഷന്‍ നിര്‍മ്മാതാവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആറ് ദിവസം കൊണ്ട് ചിത്രം 11.48 കോടി കളക്ട് ചെയ്‌തെന്നാണ് ആന്റണി പെരുമ്പാവൂര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റെ കളക്ഷന്‍ വെളിപ്പെടുത്തിയിരിക്കുന്നു അണിയറക്കാര്‍.

സെപ്റ്റംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ പത്ത് ദിവസത്തെ കളക്ഷന്‍ 10.55 കോടി രൂപയാണെന്നാണ് നിര്‍മ്മാതാവ് നല്‍കുന്ന കണക്ക്. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും ഹിറ്റായ 'ഗ്രേറ്റ് ഫാദറി'ന് ശേഷമെത്തുന്ന രണ്ടാംചിത്രമാണ് 'പുള്ളിക്കാരന്‍ സ്റ്റാറാ'. 'ഗ്രേറ്റ് ഫാദര്‍' 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നെങ്കില്‍ പിന്നാലെയെത്തിയ രഞ്ജിത്ത്-മമ്മൂട്ടി ചിത്രം 'പുത്തന്‍പണം' ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു.

പുള്ളിക്കാരന്‍ സ്റ്റാറാ
പുള്ളിക്കാരന്‍ സ്റ്റാറാ

ഇടുക്കി രാജകുമാരി സ്വദേശി 'രാജകുമാരന്‍' എന്ന കഥാപാത്രമായാണ് ശ്യാംധര്‍ ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഒരു അധ്യാപക പരിശീലകനാണ് കഥാപാത്രം. 'സെവന്‍ത് ഡേ'യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന രതീഷ് രവിയാണ്. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് റിലീസ് ചെയ്യുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറ.