ആവധിക്കാലം ആഘോഷമാക്കുമോ ‘ബൈജുവും’ കൂട്ടരും? ബിജു മേനോന്‍ ചിത്രം 184 തീയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 

April 20, 2017, 8:43 pm
ആവധിക്കാലം ആഘോഷമാക്കുമോ ‘ബൈജുവും’ കൂട്ടരും? ബിജു മേനോന്‍ ചിത്രം 184 തീയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 
Film Update

രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന 'രക്ഷാധികാരി ബൈജു ഒപ്പ്' വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളില്‍. ആകര്‍ഷണീയമായ ടീസറും ട്രെയ്‌ലറുമൊക്കെയായിരുന്നു ചിത്രത്തിന്റേത്. അവധിക്കാല പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഇന്ത്യയെമ്പാടുമുള്ള 184 തീയേറ്ററുകളിലാണ് റിലീസിനെത്തുക. കേരളത്തില്‍ മാത്രം 92 തീയേറ്ററുകളില്‍ റിലീസുണ്ട് ചിത്രത്തിന്. ബംഗളൂരു, മൈസൂരു, മംഗലാപുരം, മണിപ്പാല്‍, ഹൂബ്ലി, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, വിസാഗ്, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാമായി മറ്റൊരു 92 സ്‌ക്രീനുകളിലും ചിത്രമെത്തും.

നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഒരു കഥാപാത്രം. അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഹന്നാ റെജി കോശിയാണ് നായിക. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍.