‘സഖാവ് കൃഷ്ണന്‍’ ഒരു വെല്ലുവിളി ആയിരുന്നു; നിവിന്‍ പോളി ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പറയുന്നു 

April 20, 2017, 7:44 pm
‘സഖാവ് കൃഷ്ണന്‍’ ഒരു വെല്ലുവിളി ആയിരുന്നു; നിവിന്‍ പോളി ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പറയുന്നു 
Film Update
Film Update
‘സഖാവ് കൃഷ്ണന്‍’ ഒരു വെല്ലുവിളി ആയിരുന്നു; നിവിന്‍ പോളി ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പറയുന്നു 

‘സഖാവ് കൃഷ്ണന്‍’ ഒരു വെല്ലുവിളി ആയിരുന്നു; നിവിന്‍ പോളി ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പറയുന്നു 

നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം 'സഖാവി'ല്‍ നായകന് വ്യത്യസ്ത മേക്കോവറുകള്‍ നല്‍കാന്‍ വേണ്ടിവന്ന പ്രയത്‌നത്തെക്കുറിച്ച് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി. രണ്ട് കാലങ്ങളില്‍ ജീവിക്കുന്ന സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ എന്നീ രണ്ട് കഥാപാത്രങ്ങളുടെ നാല് മേക്കോവറുകളിലാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.

ചിത്രീകരണത്തിനിടെ രഞ്ജിത്ത് അമ്പാടി, നിവിന്‍ പോളി 
ചിത്രീകരണത്തിനിടെ രഞ്ജിത്ത് അമ്പാടി, നിവിന്‍ പോളി 

നേരത്തേ എബ്രിഡ് ഷൈനിന്റെ '1983'യില്‍ നിവിന്‍ മധ്യമയസ്‌കനായി എത്തിയിട്ടുണ്ടെങ്കിലും വൃദ്ധകഥാപാത്രമായി സ്‌ക്രീനില്‍ എത്തുന്നത് ആദ്യമായാണ്. നിവിനെ നാല് രൂപങ്ങളില്‍ അവതരിപ്പിച്ചത് കരിയറിലെ വലിയ വെല്ലുവിളി ആയിരുന്നെന്ന് പറയുന്നു സിനിമയില്‍ ഏറെ അനുഭവപരിചയമുള്ള രഞ്ജിത്ത് അമ്പാടി.

സഖാവ് കൃഷ്ണന്റെ പ്രായമായ ഗെറ്റപ്പില്‍ നിവിന്‍ പോളി, ഒപ്പം രഞ്ജിത്ത് അമ്പാടി 
സഖാവ് കൃഷ്ണന്റെ പ്രായമായ ഗെറ്റപ്പില്‍ നിവിന്‍ പോളി, ഒപ്പം രഞ്ജിത്ത് അമ്പാടി 

കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക. അപര്‍ണ ഗോപിനാഥ്, ശ്രീനിവാസന്‍, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍പിള്ള രാജു, ബൈജു, സുധീഷ്, സന്തോഷ് കീഴാറ്റൂര്‍, മുസ്തഫ, വി.കെ.പ്രകാശ്, നിഷാന്ത് സാഗര്‍, പി.ബാലചന്ദ്രന്‍, സീമ ജി.നായന്‍ എന്നിങ്ങനെ വലിയ താരനിരയുണ്ട്.

വിനീത് ശ്രീനിവാസന്റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിന് ശേഷം ഒരു വര്‍ഷം പിന്നിട്ടാണ് ഒരു നിവിന്‍ പോളി ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.