‘ചരിത്രത്തിലും ജീവിതത്തിലും കറുത്തവന്‍ കറുത്തവന്‍ തന്നെ’; സലിം കുമാറിന്റെ ‘കറുത്ത ജൂതന്‍’ ട്രെയിലറെത്തി  

August 11, 2017, 8:34 pm
‘ചരിത്രത്തിലും ജീവിതത്തിലും കറുത്തവന്‍ കറുത്തവന്‍ തന്നെ’; സലിം കുമാറിന്റെ ‘കറുത്ത ജൂതന്‍’ ട്രെയിലറെത്തി  
Film Update

ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാര്‍ സ്വന്തം കഥാപാത്രമായെത്തുന്ന 'കറുത്ത ജൂതന്‍' എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. രചനയും സംവിധാവും നിര്‍വഹിക്കുന്നതിനോടൊപ്പം സലിംകുമാര്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2016ല്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം കറുത്ത ജൂതന്‍ നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേക്ക് കുടിയേറിപാര്‍ത്ത ഒരു വിഭാഗം ജൂതരുടെ ജീവിതമാണ് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ആരോണ്‍ ഇല്യാഹു എന്ന കഥാപാത്രമായാണ് സലിംകുമാര്‍ എത്തുന്നത്. രമേശ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ എന്നിവര്‍ക്കൊപ്പം ടി.എന്‍.പ്രതാപന്‍ എംഎല്‍എയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

എല്‍ജെ ഫിലിംസിലൂടെ ലാല്‍ജോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചരിത്രം പറയാന്‍ പങ്കുവെക്കാന്‍ മറന്ന ജൂതരുടെ കഥ പറയുന്ന ചിത്രം ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലിം കുമാറും മാധവന്‍ ചെട്ടിക്കലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ശ്രീജിത്ത് വിജയനാണ് ഛായാഗ്രഹണം. പ്രേംസായി എഡിറ്റിംഗ്. ബി.ആര്‍.ബിജുറാമാണ് സംഗീതം. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതം പ്രമേയമാക്കിയ 'കമ്പാര്‍ട്ട്മെന്റ്' ആണ് സലിംകുമാര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. കറുത്ത ജൂതന്‍ ഓഗസ്റ്റ് 18ന് തിയേറ്ററുകളിലെത്തും.

കറുത്ത ജൂതന്‍ ട്രെയിലര്‍ കാണാം..