‘ബാഹുബലി-2’ കര്‍ണാടകയില്‍ വിലക്കാനിറങ്ങിയവരോട് രാജമൗലിക്ക് പറയാനുള്ളത്‌

April 21, 2017, 12:13 pm


‘ബാഹുബലി-2’ കര്‍ണാടകയില്‍ വിലക്കാനിറങ്ങിയവരോട് രാജമൗലിക്ക് പറയാനുള്ളത്‌
Film Update
Film Update


‘ബാഹുബലി-2’ കര്‍ണാടകയില്‍ വിലക്കാനിറങ്ങിയവരോട് രാജമൗലിക്ക് പറയാനുള്ളത്‌

‘ബാഹുബലി-2’ കര്‍ണാടകയില്‍ വിലക്കാനിറങ്ങിയവരോട് രാജമൗലിക്ക് പറയാനുള്ളത്‌

ബാഹുബലി രണ്ടാം ഭാഗത്തിന്റെ കര്‍ണാടക റിലീസ് പ്രതിസന്ധി തുടരുന്നതിനിടെ അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ എസ്.എസ്.രാജമൗലി. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായ 'കട്ടപ്പ'യെ അവതരിപ്പിച്ച സത്യരാജ് ഒന്‍പത് വര്‍ഷം മുമ്പ് കാവേരി നദീജലത്തര്‍ക്കത്തില്‍ കര്‍ണാടത്തിനെതിരെ സംസാരിച്ചുവെന്നാരോപിച്ചാണ് കര്‍ണാടക അനുകൂല സംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബാഹുബലിയുടെ കര്‍ണാടക റിലീസ് പ്രതിസന്ധി ശക്തമായത്തോടെ അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ എസ്.എസ്.രാജമൗലി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു.

കന്നഡ ഭാഷയില്‍ സംസാരിക്കുന്ന ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് വിശദീകരണവുമായി രാജമൗലി എത്തിയത്. തനിക്ക് കന്നഡ ശരിക്ക് അറിയില്ലെന്നും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം എന്ന മുഖവരയോടെയാണ് രാജമൗലി സംസാരിച്ചു തുടങ്ങുന്നത്. കര്‍ണാടക റിലീസ് പ്രതിസന്ധി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് താനും ചിത്രത്തിന്റെ നിര്‍മാതാവും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറയുന്നു.

‘’ഒമ്പത് വര്‍ഷം മുന്‍പ് സത്യരാജ് നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ക്കോ ചിത്രത്തിനോ യാതൊരു രീതിയിലുള്ള ബന്ധവുമില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിനു ശേഷം ബാഹുബലി ഒന്നാം ഭാഗം അടക്കം സത്യരാജിന്റെ നിരവധി സിനിമകള്‍ വിവാദ പ്രസ്താവനക്ക് ശേഷം കര്‍ണാടകയില്‍ റിലീസ് ചെയ്തു. അതുപോലെ രണ്ടാം ഭാഗവും സ്വീകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സത്യരാജ് സര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവോ സംവിധായകനോ അല്ല. സിനിമയില്‍ പ്രവര്‍ത്തിച്ച നിരവിധി അഭിനേതാക്കളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. സിനിമ നേരത്തെ തീരുമാനിച്ച പോലെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന് ഒരു നഷ്ടവുമില്ല. അദ്ദേഹം നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരില്‍ സിനിമയെ ആക്രമിക്കുന്നത് അന്യായമാണ്. ഈ വിഷയം ഞാന്‍ സത്യരാജ് സാറുമായി ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. അതിനുള്ള അധികാരവുമില്ല. ഈ വിവാദത്തിലേയ്ക്ക് സിനിമയെ വലിച്ചിഴയ്ക്കരുത് എന്നു മാത്രമാണ് എന്റെ അപേക്ഷ’’ - വീഡിയോ സന്ദേശത്തില്‍ രാജമൗലി പറഞ്ഞു.

കാവേരി നദീജല വിഷയത്തില്‍ ഒന്‍പത് വര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ നടന്നൊരു പ്രതിഷേധസമരത്തില്‍ സത്യരാജ് കര്‍ണാടകത്തിനെതിരെയും സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രചരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വടല്‍ നടരാജിനെതിരെയും സംസാരിച്ചുവെന്നാണ് ബാഹുബലിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന വിഷയം. ബാഹുബലിയുടെ ഒന്നാം ഭാഗം നാല്‍പതു കോടി രൂപയാണ് ബെംഗളുരുവില്‍ നിന്നു നേടിയത്. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്ന ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ദിവസമായ 28ന് കന്നഡ സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സത്യരാജ് മാപ്പ് പറയണമെന്നും അതിന് തയ്യാറാവാത്തപക്ഷം ബാഹുബലി-2 കര്‍ണാടകയില്‍ റിലീസിന് അനുവദിക്കില്ലെന്നുമാണ് വടല്‍ നാഗരാജ് ഉള്‍പ്പെടെയുള്ളവരുടെ ഭീഷണി.

Also Read: ‘കട്ടപ്പ’ ഒന്‍പത് വര്‍ഷം മുന്‍പ് കാവേരി നദീജലത്തര്‍ക്കത്തെക്കുറിച്ച് സംസാരിച്ചു; ബാഹുബലി-2 കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍!