തമിഴകത്തിന് രാജമൗലിയുടെ സര്‍പ്രൈസ്, ഇളയദളപതി ചിത്രത്തിനായി കലൈപുലി? 

April 21, 2017, 1:08 pm
തമിഴകത്തിന് രാജമൗലിയുടെ സര്‍പ്രൈസ്, ഇളയദളപതി ചിത്രത്തിനായി കലൈപുലി? 
Film Update
Film Update
തമിഴകത്തിന് രാജമൗലിയുടെ സര്‍പ്രൈസ്, ഇളയദളപതി ചിത്രത്തിനായി കലൈപുലി? 

തമിഴകത്തിന് രാജമൗലിയുടെ സര്‍പ്രൈസ്, ഇളയദളപതി ചിത്രത്തിനായി കലൈപുലി? 

ബാഹുബലിയിലൂടെ താരമൂല്യത്തില്‍ ഇന്ത്യയില്‍ ഒന്നാം നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ രണ്ടാം ഭാഗം ഈ മാസം 28ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. ആഭ്യന്തരവിപണിയിലും വിദേശത്തുമായി ബ്രഹ്മാണ്ഡ റിലീസ് ആണ് ബാഹുബലി 2. ബാഹുബലി സീരീസിന് ശേഷം ചെറിയൊരു ചിത്രമൊരുക്കാനാണ് രാജമൗലി ശ്രമിക്കുകയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മഗധീരയുടെ ഇടവേളയില്‍ രാജമൗലി ലോ ബജറ്റ് ചിത്രമൊരുക്കിയിരുന്നു. എന്നാല്‍ ആമിര്‍ഖാനെയും രജനീകാന്തിനെയും അണിനിരത്തുന്ന മഹാഭാരതയും ഗരുഡയും ഉള്‍പ്പെടെ വന്‍ പ്രൊജക്ടുകള്‍ രാജമൗലിയുടേതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന രാജമൗലി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി കോളിവുഡില്‍ നിന്ന് വാര്‍ത്തകള്‍.

ബാഹുബലി രണ്ടാം ഭാഗം ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇവിടെ വച്ച് തമിഴകത്തെ മുന്‍നിര നിര്‍മ്മാതാവ് കലൈപുലി എസ് താണു രാജമൗലിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ വാര്‍ത്തകള്‍ക്ക് പിന്നില്‍. ഇളയദളപതി വിജയ് നായകനാകുന്ന രാജമൗലി ചിത്രം ആഗ്രഹിക്കുന്നതായും ഇക്കാര്യം സംവിധായകനെ അറിയിച്ചെന്നും താണു മാധ്യമങ്ങളെ അറിയിച്ചിരുന്നു. നിലവിലുള്ള കരാറുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിക്കാമെന്ന് രാജമൗലി കലൈപുലി എസ് താണുവിനെ അറിയിച്ചെന്നാണ് സൂചന.

വിജയ് നായകനായി ആറ്റ്‌ലി സംവിധാനം ചെയ്ത തെരി, രജനീകാന്ത് ചിത്രം കബാലി എന്നിവ 2016ല്‍ കലൈപുലി എസ് താണു നിര്‍മ്മിച്ച സിനിമകളാണ്.