മേജര്‍ സഹദേവന്റെ അര മണിക്കൂര്‍ യുദ്ധരംഗങ്ങള്‍ കാണാനാവാത്തവിധം ഇരുണ്ടിരുന്നോ? സുജിത്ത് വാസുദേവിന് പറയാനുണ്ട് 

April 19, 2017, 1:14 pm
മേജര്‍ സഹദേവന്റെ അര മണിക്കൂര്‍ യുദ്ധരംഗങ്ങള്‍ കാണാനാവാത്തവിധം ഇരുണ്ടിരുന്നോ? സുജിത്ത് വാസുദേവിന് പറയാനുണ്ട് 
Film Update
Film Update
മേജര്‍ സഹദേവന്റെ അര മണിക്കൂര്‍ യുദ്ധരംഗങ്ങള്‍ കാണാനാവാത്തവിധം ഇരുണ്ടിരുന്നോ? സുജിത്ത് വാസുദേവിന് പറയാനുണ്ട് 

മേജര്‍ സഹദേവന്റെ അര മണിക്കൂര്‍ യുദ്ധരംഗങ്ങള്‍ കാണാനാവാത്തവിധം ഇരുണ്ടിരുന്നോ? സുജിത്ത് വാസുദേവിന് പറയാനുണ്ട് 

മഹാദേവന്‍ എന്ന സൈനികോദ്യോഗസ്ഥനായി നാലാമത്തെ തവണ മോഹന്‍ലാല്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് മേജര്‍ രവിയുടെ '1971; ബിയോണ്ട് ബോര്‍ഡേഴ്‌സ്'. മുന്‍ചിത്രങ്ങളില്‍ മേജറായിരുന്നുവെങ്കില്‍ ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ കേണലായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം. ഒപ്പം മേജര്‍ സഹദേവന്‍ എന്ന മഹാദേവന്റെ അച്ഛന്‍ കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായങ്ങളിലുള്ള ഗെറ്റപ്പുകളിലും ചിത്രം എത്തിയിരുന്നു. ഫിലിമോഗ്രഫിയില്‍ എല്ലാംതന്നെ സൈനികപശ്ചാത്തലത്തിലുള്ള ചിത്രങ്ങളെങ്കിലും മേജര്‍ രവി യുദ്ധരംഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കിയ സിനിമയാണ് 1971. ഒരു രാത്രിയില്‍ ആരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെവരെ നീണ്ടുനില്‍ക്കുന്ന യുദ്ധരംഗങ്ങളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. സുജിത്ത് വാസുദേവിലെ ഛായാഗ്രാഹകന്‍ തന്റെ മികവിനെ അടയാളപ്പെടുത്തിയ രംഗങ്ങളെക്കുറിച്ച് ചിലയിടങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. രാത്രിയിലെ ആ യുദ്ധരംഗങ്ങള്‍ കാണാനാവാത്തവിധം ഇരുണ്ടുപോയതായി പലരും പരാതി പറയുന്നുവെന്നും എന്നാല്‍ അത് തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച പാളിച്ചകൊണ്ടല്ലെന്നും പറയുന്നു അദ്ദേഹം.

സുജിത്ത് വാസുദേവ് പറയുന്നു..

1971 എന്ന സിനിമയുടെ ഏകദേശം 30 മിനിറ്റോളം വരുന്ന യുദ്ധ രംഗങ്ങള്‍ ഞങ്ങള്‍ വളരെ നന്നായി കളര്‍ ചെയ്തതതും പലതവണ ഒരുപാടുപേര്‍ കണ്ടതുമാണ്. പക്ഷെ കേരളത്തിലെ പല തീയേറ്ററുകളിലും കൂടുതല്‍ ഇരുണ്ടാണു കാണുന്നതെന്ന് ഒരഭിപ്രായം ഉണ്ട്. ഞങ്ങള്‍ ആ കാര്യത്തില്‍ നിസ്സഹായരാണ് സുഹൃത്തുക്കളെ. കാരണം ഒരു തീയേറ്ററിന് വേണ്ടി വെളിച്ചം കൂട്ടിയാല്‍ ഇവിടത്തെ ചില നല്ല തീയേറ്ററുകളില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യത്തിലധികം ബ്രൈറ്റ് ആയിപ്പോവും. ഓരോ തീയേറ്ററിനും വേണ്ടി ഓരോ തരത്തില്‍ കളര്‍ ഗ്രേഡിംഗ് ചെയ്യാന്‍ പറ്റില്ലല്ലൊ. അത്തരം സാഹചര്യം നമുക്കിവിടെ ഇല്ലാത്തതാണു കാരണം. പക്ഷെ ഒരു കാര്യം ചെയ്യാന്‍ പറ്റും. കേരളത്തിലെ എല്ലാ തീയേറ്ററുകളിലും അവയുടെ വലിപ്പതിനനുസരിച്ച് ഒരു ഏകീകരണം ഇക്കാര്യത്തില്‍ കൊണ്ടുവരാന്‍ പറ്റും. അതിന് നമ്മുടെ സര്‍ക്കാരും തീയേറ്റര്‍ ഉടമകളും ചലച്ചിത്ര സംഘടനകളും ചേര്‍ന്നുതന്നെ തീരുമാനിക്കണം. ഇതൊന്നു നടപ്പിലായി കിട്ടിയിട്ടുവേണം നമുക്ക് പൊളിക്കാന്‍.

ആറ് ക്യാമറകളുടെ കാഴ്ചയിലാണ് ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ പകര്‍ത്തിയതെന്നും മൂന്ന് സിനിമകള്‍ ചെയ്യുന്ന അധ്വാനം 1971 ല്‍ ഉണ്ടായിരുന്നുവെന്നും ചിത്രം തീയേറ്ററിലെത്തുന്നതിന് മുന്‍പ് സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സുജിത്ത് വാസുദേവ് പറഞ്ഞിരുന്നു. അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.