ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ,വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്ന് സുരാജ്, ഇംഗ്ലീഷിലും ഹിന്ദിയിലുമായി തര്‍ജമയും 

April 21, 2017, 11:16 am
 ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ,വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്ന് സുരാജ്, ഇംഗ്ലീഷിലും ഹിന്ദിയിലുമായി തര്‍ജമയും 
Film Update
Film Update
 ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ,വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്ന് സുരാജ്, ഇംഗ്ലീഷിലും ഹിന്ദിയിലുമായി തര്‍ജമയും 

ലാലേട്ടനെ ചൊറിയാന്‍ നിക്കല്ലേ,വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ലെന്ന് സുരാജ്, ഇംഗ്ലീഷിലും ഹിന്ദിയിലുമായി തര്‍ജമയും 

മുന്‍നിര ചലച്ചിത്രതാരങ്ങളെയും സംവിധായകരെയും വ്യക്തിഹത്യ ചെയ്തും വിമര്‍ശിച്ചും പേരെടുക്കാന്‍ ശ്രമിക്കുന്ന കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരെ ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. ആഷിക് അബു ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കൊപ്പം കടുത്ത സൈബര്‍ ആക്രമണവും കെ ആര്‍ കെ നേരിടുകയാണ്. ഇപ്പോഴിതാ കെ ആര്‍ കെയ്ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമായി മറുപടി നല്‍കിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ, ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ എന്നാണ് സുരാജ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. പ്രതികരണം മലയാളത്തില്‍ ആയതിനാല്‍ കെ ആര്‍ കെയ്ക്ക് മനസിലാകില്ലെന്ന് കമന്റുകള്‍ വന്നപ്പോള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷാഭേദവുമായി സുരാജ് രംഗത്തെത്തി.

Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതില്‍ കൂടുതലോ അവാര്‍ഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടില്‍ കൊണ്ട് പോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാന്‍ നിക്കല്ലേ , ഞങ്ങള്‍ മലയാളികളാണ് വീട്ടുകാര്‍ക്ക് പൊടി പോലും കിട്ടില്ല ട്ടോ ! ജാഗ്രതൈ ,പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോന്‍ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ ...കോമാളി എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .പ്രതികരിക്കാന്‍ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം
സുരാജ് വെഞ്ഞാറമ്മൂട് 

മോഹന്‍ലാല്‍ ഫാന്‍സിന് പുറമേ മമ്മൂട്ടി ആരാധകരും കെ ആര്‍ കെയുടെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആക്രമണം തുടരുകയാണ്. മലയാളി ഹാക്കര്‍മാര്‍ കെ ആര്‍ കെയുടെ ട്വിറ്റര്‍,ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്

ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറമ്മൂടിന് പിന്നാലെ നടന്‍ വിനായകന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മോഹന്‍ലാലിന് ഐക്യദാര്‍ഡ്യം അറിയിച്ചത്.

സിനിമയിലെ പ്രമുഖതാരങ്ങളെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുന്‍പും 'പ്രശസ്തി' ലക്ഷ്യമാക്കിയിട്ടുള്ള കമാല്‍ ആര്‍.ഖാന്‍ എന്ന കെആര്‍കെയെക്കുറിച്ച് മലയാളികളില്‍ പലരും കഴിഞ്ഞ ദിവസമാണ് കേട്ടത്. കരണ്‍ ജോഹറിനെയും കമല്‍ ഹാസനെയും അമിതാഭ് ബച്ചനെയുമൊക്കെ മോശം ഭാഷയില്‍ അപഹസിച്ചിട്ടുള്ള കെആര്‍കെ കഴിഞ്ഞദിവസമാണ് മോഹന്‍ലാലിനെതിരേ തിരിഞ്ഞത്. 'മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമനാകുമെന്നും വെറുതെ നിര്‍മ്മാതാവിന്റെ കാശ് കളയണോ' എന്നൊക്കെയുള്ള ട്വീറ്റായിരുന്നു ആദ്യം കെആര്‍കെയുടേതായി പുറത്തെത്തിയത്. ആരാധകര്‍ കൂട്ടത്തോടെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 'പൊങ്കാല' ആരംഭിച്ചെങ്കിലും താന്‍ പറഞ്ഞതിനെ തിരുത്താന്‍ തയ്യാറായില്ല അദ്ദേഹം. മറിച്ച് കൂടുതല്‍ രൂക്ഷമായ പരിഹാസങ്ങളുമായി രംഗത്തെത്തുകയായിരുന്നു.

മലയാളികള്‍ ഇത്രയും രോഷം കൊള്ളുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും രാം ഗോപാല്‍ വര്‍മ്മ ചിത്രങ്ങളിലൂടെ കണ്ടുള്ള പരിചയത്തില്‍ മോഹന്‍ലാല്‍ ഒരു കോമാളിയെപ്പോലെയാണ് ഇരിക്കുന്നതെന്നുമൊക്കെ കെആര്‍കെ വച്ചടിച്ചു. ആരാധകര്‍ക്കൊപ്പം ആഷിക് അബുവും ഒമര്‍ ലുലുവും രൂപേഷ് പീതാംബരനും അടക്കമുള്ള സംവിധായകരും കെആര്‍കെയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു