ആരോടാണ് ഇക്കുറി ഫഹദിന്റെ ‘പ്രതികാരം’? ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫസ്റ്റ് ലുക്ക് 

April 20, 2017, 11:05 am
ആരോടാണ് ഇക്കുറി ഫഹദിന്റെ ‘പ്രതികാരം’? ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫസ്റ്റ് ലുക്ക് 
Film Update
Film Update
ആരോടാണ് ഇക്കുറി ഫഹദിന്റെ ‘പ്രതികാരം’? ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫസ്റ്റ് ലുക്ക് 

ആരോടാണ് ഇക്കുറി ഫഹദിന്റെ ‘പ്രതികാരം’? ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫസ്റ്റ് ലുക്ക് 

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ദിലീപ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തി. ആഴം കുറഞ്ഞ ഒരു ജലാശയത്തില്‍ കിടക്കുന്ന ഫഹദും സുരാജ് വെഞ്ഞാറമ്മൂടുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഒരു സംഘട്ടനരംഗത്തിന് ശേഷമുള്ള നിശ്ചലദൃശ്യം എന്ന് തോന്നിപ്പിക്കുന്നതാണ് ഇത്.

'മഹേഷിന്റെ' വിജയത്തിന് പിന്നാലെ കഴിഞ്ഞ ജൂലൈ 24നാണ് ദിലീഷ് പോത്തന്‍ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയുള്ള സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്നും എന്നാല്‍ അത് ആ പ്രദേശത്തിന്റെ കഥയാണെന്ന് പറയാനാവില്ലെന്നും ദിലീഷ് പ്രോജക്ട് പ്രഖ്യാപന സമയത്ത് സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു.

ഫസ്റ്റ്‌ലുക്ക്‌ 
ഫസ്റ്റ്‌ലുക്ക്‌ 
ഫഹദിന്റെ നായകകഥാപാത്രം ഒരു സാധാരണക്കാരനാണ്. മിഡില്‍ക്ലാസില്‍ ജീവിക്കുന്ന ഒരാള്‍. അയാളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു പ്രധാന സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഇതൊരു ‘ഭയങ്കര ചെറിയ’ സിനിമയാണ്. ചെറിയ ക്യാന്‍വാസില്‍ ചെയ്യുന്ന, ചെറിയ പ്ലോട്ടുള്ള ഒരു സിനിമ. മഹേഷിന്റെ കഥ പറഞ്ഞത് ഇടുക്കിയിലാണ്. അതൊരു നടന്ന കഥയായിരുന്നു. ‘മഹേഷിന്റെ പ്രതികാര’ത്തില്‍ ഇടുക്കിക്കുള്ള പ്രാധാന്യം പോലെ പുതിയ സിനിമയില്‍ അത് നടക്കുന്ന സ്ഥലത്തിന് പ്രാധാന്യമുണ്ടാവില്ല. ഒരു പ്രദേശത്തിന്റെ കഥയല്ല ഇത്. എന്നാല്‍ പ്രദേശത്തിന് കഥയില്‍ പ്രാധാന്യമില്ലെന്നല്ല. ഈ സിനിമ സംസാരിക്കുന്ന വിഷയം ആ പ്രദേശത്തിന്റെ മാത്രമല്ല. ഒരു പൊതുസമൂഹത്തിന്റെ റെപ്രസന്റേഷനാണ്. ‘മഹേഷിന്റെ പ്രതികാര’ത്തേക്കാള്‍ കുറച്ചുകൂടി ‘കോമണ്‍’ ആണ് ഈ സിനിമ സംസാരിക്കുന്ന വിഷയം. 
ദിലീഷ് പോത്തന്‍ 

സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതം. എഡിറ്റിംഗ് കിരണ്‍ ദാസ്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.