പൃഥ്വിയുടെയും നിവിന്റെയും വില്ലന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം 

August 11, 2017, 5:05 pm
പൃഥ്വിയുടെയും നിവിന്റെയും വില്ലന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം 
Film Update
Film Update
പൃഥ്വിയുടെയും നിവിന്റെയും വില്ലന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം 

പൃഥ്വിയുടെയും നിവിന്റെയും വില്ലന്‍ ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം 

പൃഥ്വിരാജിനും നിവിന്‍ പോളിക്കുമൊപ്പം വ്യത്യസ്ത സിനിമകളില്‍ നെഗറ്റീവ് പരിവേഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോണി ലൂക്ക് ഇനി പ്രണവ് മോഹന്‍ലാലിനൊപ്പം. ചിത്രീകരണം പുരോഗമിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ജീത്തു ജോസഫ് ചിത്രം 'ആദി'യിലാണ് ടോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തേ ജീത്തു ജോസഫിന്റെ തന്നെ പൃഥ്വിരാജ് ചിത്രം 'ഊഴ'ത്തിലും നിവിന്‍പോളിക്കൊപ്പം സിദ്ധാര്‍ത്ഥ ശിവ ചിത്രം 'സഖാവി'ലും ടോണി ലൂക്ക് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 'ഊഴ'ത്തില്‍ ആന്‍ഡ്രൂ മാര്‍ക്കസ് എന്ന വില്ലന്‍ കഥാപാത്രമായാണ് ടോണി എത്തിയത്. 'സഖാവി'ല്‍ നെഗറ്റീവ് പരിവേഷമുള്ള എസ്റ്റേറ്റ് മാനേജര്‍ കഥാപാത്രമായും.

സഖാവില്‍ ടോണി ലൂക്ക്‌ 
സഖാവില്‍ ടോണി ലൂക്ക്‌ 

ഈ മാസം ഒന്നിനാണ് പ്രണവിന്റെ നായക അരങ്ങേറ്റ ചിത്രം 'ആദി'യ്ക്ക് തുടക്കമായത്. എറണാകുളത്ത് പ്രണവ് ഉള്‍പ്പെടുന്ന ചിത്രീകരണത്തോടെയായിരുന്നു തുടക്കം. some lies can be deadly' എന്ന് ടാഗ്ലൈന്‍ നല്‍കിയിരിക്കുന്ന സിനിമ ഇമോഷണല്‍ ത്രില്ലറാണ്. കൊച്ചി കൂടാതെ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റി, പാലക്കാട്, ബനാറസ്, ബംഗളൂരു എന്നിവിടങ്ങളില്‍ ആയിരിക്കും. ജീത്തു ജോസഫ് തന്നെയാണ് രചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.