7800 കോടി! ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷന്‍; മറ്റ് ഒന്‍പത് സിനിമകളും 

December 19, 2016, 7:43 pm
7800 കോടി! ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷന്‍; മറ്റ് ഒന്‍പത് സിനിമകളും 
HOLLYWOOD
HOLLYWOOD
7800 കോടി! ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷന്‍; മറ്റ് ഒന്‍പത് സിനിമകളും 

7800 കോടി! ഈ വര്‍ഷം ആഗോള ബോക്‌സ്ഓഫീസില്‍ ഒന്നാമതെത്തിയ ചിത്രത്തിന്റെ കളക്ഷന്‍; മറ്റ് ഒന്‍പത് സിനിമകളും 

100 കോടിയും 200 കോടിയുമൊക്കെ കളക്ഷന്‍ ഇന്ന് ഇന്ത്യന്‍ സിനിമകള്‍ക്കുതന്നെ വലിയ കാര്യമല്ലാതായിരിക്കുകയാണ്. അമേരിക്കന്‍ ചലച്ചിത്രവ്യവസായം കഴിഞ്ഞാല്‍ ഇന്ന് പ്രമുഖസ്ഥാനവുമുണ്ട് ബോളിവുഡിന്. പക്ഷേ മുതല്‍മുടക്കിന്റെയും നേടിയെടുക്കുന്ന ലാഭത്തിന്റെയും കാര്യത്തില്‍ ലോകത്തെ മറ്റ് സിനിമാവ്യവസായങ്ങളെക്കാളും കാതങ്ങള്‍ക്ക് മുന്നിലാണ് ഹോളിവുഡ് ഇപ്പൊഴും. ഈ വര്‍ഷം ആഗോളബോക്‌സ്ഓഫീസില്‍ നിന്ന് ഏറ്റവും വലിയ ലാഭം നേടിയ ഹോളിവുഡ് ചിത്രത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഞെട്ടിപ്പോവും. 115 കോടി ഡോളര്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിയാല്‍ 7817 കോടി രൂപ! കളക്ഷന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒന്നാമതെത്തിയ ഈ ചിത്രം 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍' ആണ്. ക്യാപ്റ്റന്‍ അമേരിക്ക ഉള്‍പ്പെടെ ഈ വര്‍ഷം ആഗോളബോക്‌സ്ഓഫീസില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ ചിത്രങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

1. ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍

യുഎസ് ബോക്‌സ്ഓഫീസ്- 2770 കോടി രൂപ

യുഎസ് ഒഴികെ- 5047 കോടി രൂപ

ആഗോള ബോക്‌സ്ഓഫീസ്- 7817 കോടി

2. ഫൈന്‍ഡിംഗ് ഡോറി

യുഎസ് ബോക്‌സ്ഓഫീസ്- 3300 കോടി

യുഎസ് ഒഴികെ- 3641 കോടി

ആഗോള ബോക്‌സ്ഓഫീസ്- 6942 കോടി

3. സൂടോപ്പിയ

യുഎസ് ബോക്‌സ്ഓഫീസ്- 2316 കോടി

യുഎസ് ഒഴികെ- 4607 കോടി

ആഗോള ബോക്‌സ്ഓഫീസ്- 6923 കോടി

4. ദി ജംഗിള്‍ ബുക്ക്

യുഎസ് ബോക്‌സ്ഓഫീസ്-2470 കോടി

യുഎസ് ഒഴികെ-4072 കോടി

ആഗോള ബോക്‌സ്ഓഫീസ്- 6542 കോടി

5. ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സ്

യുഎസ് ബോക്‌സ്ഓഫീസ്- 2499 കോടി

യുഎസ് ഒഴികെ- 3440 കോടി

ആഗോള ബോക്‌സ്ഓഫീസ്- 5940 കോടി

6. ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ്

യുഎസ് ബോക്‌സ്ഓഫീസ്- 2242 കോടി

യുഎസ് ഒഴികെ-3650 കോടി

ആഗോള ബോക്‌സ്ഓഫീസ്-5893 കോടി

7. ഡെഡ്പൂള്‍

യുഎസ് ബോക്‌സ്ഓഫീസ്-2464 കോടി

യുഎസ് ഒഴികെ- 2855 കോടി

ആഗോള ബോക്‌സ്ഓഫീസ്- 5320 കോടി

8. സുയിസൈഡ് സ്‌ക്വാഡ്

യുഎസ് ബോക്‌സ്ഓഫീസ്-2206 കോടി

യുഎസ് ഒഴികെ- 2857 കോടി

ആഗോള ബോക്‌സ്ഓഫീസ്-5064 കോടി

9. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ദെം

യുഎസ് ബോക്‌സ്ഓഫീസ്-1409 കോടി

യുഎസ് ഒഴികെ-3460 കോടി

ആഗോള ബോക്‌സ്ഓഫീസ്-4870 കോടി

10. ഡോക്ടര്‍ സ്‌ട്രേഞ്ച്

യുഎസ് ബോക്‌സ്ഓഫീസ്-1534 കോടി

യുഎസ് ഒഴികെ-2897 കോടി

ആഗോള ബോക്‌സ്ഓഫീസ്-4431 കോടി

(തുക രൂപയില്‍/ കണക്കുകള്‍ക്ക് കടപ്പാട്: ദി നമ്പേഴ്‌സ്)