സ്‌ക്രീനില്‍ ഇതുവരെ കണ്ടതല്ല രണ്ടാം ലോകമഹായുദ്ധം; നോളന്റെ ‘ഡങ്കേര്‍ക്ക്’ ട്രെയ്‌ലര്‍ 

December 15, 2016, 3:38 pm
സ്‌ക്രീനില്‍ ഇതുവരെ കണ്ടതല്ല രണ്ടാം ലോകമഹായുദ്ധം; നോളന്റെ ‘ഡങ്കേര്‍ക്ക്’ ട്രെയ്‌ലര്‍ 
HOLLYWOOD
HOLLYWOOD
സ്‌ക്രീനില്‍ ഇതുവരെ കണ്ടതല്ല രണ്ടാം ലോകമഹായുദ്ധം; നോളന്റെ ‘ഡങ്കേര്‍ക്ക്’ ട്രെയ്‌ലര്‍ 

സ്‌ക്രീനില്‍ ഇതുവരെ കണ്ടതല്ല രണ്ടാം ലോകമഹായുദ്ധം; നോളന്റെ ‘ഡങ്കേര്‍ക്ക്’ ട്രെയ്‌ലര്‍ 

രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന 'ഡങ്കേര്‍ക്കി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ബുധനാഴ്ച പുറത്തെത്തിയ ട്രെയ്‌ലറിന് 2.18 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

1940ല്‍ ഫ്രഞ്ച് തുറമുഖമായ ഡങ്കേര്‍ക്കില്‍ നിന്ന് അംഗസംഖ്യയില്‍ മൂന്ന് ലക്ഷത്തോളം വരുന്ന തങ്ങളുടെ സൈനികരെ ഒഴിപ്പിക്കാന്‍ സഖ്യകക്ഷികള്‍ നടത്തിയ ശ്രമമാണ് ചരിത്രത്തില്‍ 'ഡങ്കേര്‍ക്ക് ഒഴിപ്പിക്കല്‍' എന്ന് അറിയപ്പെടുന്നത്. ഇതാണ് നോളന്‍ സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നത്.

ടോം ഹാര്‍ഡി, പുതുമുഖം ഫിയോണ്‍ വൈറ്റ്‌ഹെഡ്, മാര്‍ക് റൈലന്‍സ്, ഹാരി സ്‌റ്റൈല്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ഡേവിഡ് ഏയര്‍ ചിത്രം 'സുയിസൈഡ് സ്‌ക്വാഡി'നൊപ്പം തീയേറ്ററുകളിലും ട്രെയ്‌ലര്‍ കാണാം. 'ഇന്റര്‍സ്റ്റെല്ലാര്‍' ക്യാമറാമാന്‍ ഹൊയ്‌റ്റെ ഫാന്‍ ഹൊയ്‌റ്റെമയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം. 65 എംഎം ക്യാമറകളും ഐമാക്‌സ് ഫിലിം ക്യാമറകളുമാണ് നോളന്‍ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. 2017 ജൂലൈ 19ന് തീയേറ്ററുകളിലെത്തും.