‘പകര്‍ത്തേണ്ടത് രണ്ടാംലോക മഹായുദ്ധമല്ലേ, അതുകൊണ്ട് വിഷ്വല്‍ എഫക്ട്‌സ് ഒഴിവാക്കി’: ‘ഡങ്കേര്‍ക്കി’നെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്‍ 

July 21, 2017, 7:20 pm
‘പകര്‍ത്തേണ്ടത് രണ്ടാംലോക മഹായുദ്ധമല്ലേ, അതുകൊണ്ട് വിഷ്വല്‍ എഫക്ട്‌സ്  ഒഴിവാക്കി’: ‘ഡങ്കേര്‍ക്കി’നെക്കുറിച്ച് ക്രിസ്റ്റഫര്‍ നോളന്‍ 
HOLLYWOOD

പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കുമെല്ലാം ഒരേ അഭിപ്രായമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ഡങ്കേര്‍ക്കി'നെക്കുറിച്ച്. റിലീസിന് മുന്‍പ് നടന്ന ലണ്ടന്‍ പ്രിവ്യൂവില്‍ പടം കണ്ട ബിബിസിയുടെയും ഗാര്‍ഡിയന്റെയും നിരൂപകരടക്കം ചിത്രത്തിന് അഞ്ചില്‍ അഞ്ച് മാര്‍ക്കാണ് നല്‍കിയത്. 1940ല്‍ ഫ്രഞ്ച് തുറമുഖമായ 'ഡങ്കേര്‍ക്കി'ല്‍ നിന്ന് അംഗസംഖ്യയില്‍ മൂന്ന് ലക്ഷത്തോളം വരുന്ന തങ്ങളുടെ സൈനികരെ ഒഴിപ്പിക്കാന്‍ സഖ്യകക്ഷികള്‍ നടത്തിയ ശ്രമമാണ് ചരിത്രത്തില്‍ 'ഡങ്കേര്‍ക്ക് ഒഴിപ്പിക്കല്‍' എന്നറിയപ്പെടുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് നോളന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. സാധാരണ യുദ്ധചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു 'വാര്‍-പോണ്‍' അല്ലെന്നും സാങ്കേതികമായി അതിഗംഭീര നിലവാരം പുലര്‍ത്തുന്നെന്നുമൊക്കെ നിരൂപകമതം. നാല്‍പതുകള്‍ യഥാതഥമായി പുനസൃഷ്ടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നതിനാല്‍ വിഷ്വല്‍ എഫക്ട്‌സ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്ന് പറയുന്നു ക്രിസ്റ്റഫര്‍ നോളന്‍. കഥാപരിസരത്തിലേക്ക് പ്രേക്ഷകരെ എടുത്തെറിയുകയാണ് താന്‍ ലക്ഷ്യം വച്ചതെന്നും.

ഒരു പ്രേക്ഷകന് സ്വന്തം അനുഭവം പോലെ തോന്നണം ഈ ചിത്രം എന്നായിരുന്നു എന്റെ ആഗ്രഹം. സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങളില്‍ കണ്ടിരിക്കുന്നവരെ ഭാഗഭാക്കാവുക എന്നത്. വളരെ കുറച്ച് സംഭാഷണങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. വിഷ്വല്‍ എഫക്ട്‌സിന്റെ കാര്യത്തില്‍ ഏറെ സൂക്ഷിച്ചാണ് പെരുമാറിയത്. യഥാര്‍ഥ ബോട്ടുകളും വിമാനങ്ങളുമൊക്കെയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. ചിത്രീകരണം നടത്തിയതും യഥാര്‍ഥ ലൊക്കേഷനില്‍ത്തന്നെ. 
ക്രിസ്റ്റഫര്‍ നോളന്‍ 

താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ വിഷ്വല്‍ എഫക്ട്‌സ് ഏറ്റവും കുറച്ചുമാത്രം ഉപയോഗിച്ച ചിത്രം 'ഡങ്കേര്‍ക്ക്' തന്നെയെന്നും പറയുന്നു നോളന്‍. “രണ്ടാംലോകമഹായുദ്ധത്തിന്റെ കാലം സിജിയിലൂടെ ചെയ്‌തെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതില്‍ കൃത്രിമത്വം തോന്നും. വിഷ്വല്‍ എഫക്ട്‌സ് സൂപ്പര്‍ഡവൈസര്‍ ചിത്രീകരണ ഘട്ടത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. സാധാരണ അദ്ദേഹത്തിന്റെ ജോലിയല്ല അത്. പക്ഷേ ഡങ്കേര്‍ക്കിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചു. മുഴുവനായും സിജിയില്‍ ഒരുക്കിയ ഒരു രംഗവും ഞങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. ഏതൊക്കെ ദൃശ്യങ്ങളിലാണ് എഫക്ട്‌സ് ഉപയോഗിച്ചിട്ടുള്ളതെന്ന് എനിക്കിപ്പോള്‍ കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല..”, നോളന്‍ അവസാനിപ്പിക്കുന്നു.