15 ദിവസം, മുടക്കുമുതലിന്റെ ഇരട്ടി! യുദ്ധചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മാറ്റിയെഴുതി ‘ഡണ്‍കേര്‍ക്ക്’ 

August 8, 2017, 12:00 pm
15 ദിവസം, മുടക്കുമുതലിന്റെ ഇരട്ടി! യുദ്ധചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മാറ്റിയെഴുതി ‘ഡണ്‍കേര്‍ക്ക്’ 
HOLLYWOOD

റിലീസ് ദിനങ്ങളില്‍ അവസാനിക്കുന്നതായിരുന്നില്ല ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം 'ഡണ്‍കേര്‍ക്കി'ന് ലഭിച്ച പ്രേക്ഷകപ്രതികരണം. ജൂലൈ 21ന് ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനകം മുടക്കുമുതലിന്റെ ഇരട്ടിയിലധികം നേടിക്കഴിഞ്ഞുവെന്ന് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍. 150 മില്യണ്‍ ഡോളറാണ് (966 കോടി രൂപ) ചിത്രത്തിന്റെ ബജറ്റെന്നാണ് കേട്ടിരുന്നത്.

യുഎസ് ആഭ്യന്തര ബോക്‌സ്ഓഫീസില്‍ 18 ദിവസങ്ങള്‍ക്ക് ശേഷവും രണ്ടാംസ്ഥാനത്ത് നോളന്‍ ചിത്രമാണ്. 'ദി ഡാര്‍ക്ക് ടവറാ'ണ് ഒന്നാമത്. യുഎസ് ബോക്‌സ്ഓഫീസില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 4,014 സ്‌ക്രീനുകളില്‍നിന്ന് 'ഡണ്‍കേര്‍ക്ക്' നേടിയത് 17.6 മില്യണ്‍ ഡോളറാണ് (112 കോടി രൂപ). യുഎസ് ബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് 133.6 മില്യണ്‍ ഡോളറും (851 കോടി രൂപ).

യുഎസ് ഒഴികെയുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഇതിനകം നേടിയത് 180.6 മില്യണ്‍ ഡോളറാണ് (1151 കോടി രൂപ). മുഴുവന്‍ ആഗോള കളക്ഷനും ചേര്‍ത്തുവച്ചാല്‍ 314.2 മില്യണ്‍ ഡോളര്‍. അതായത് 2002 കോടി രൂപ! രണ്ടാംലോക മഹായുദ്ധം പശ്ചാത്തലമാക്കിയ ഹോളിവുഡ് സിനിമകളില്‍ എക്കാലത്തെയും വലിയ ഹിറ്റിലേക്കാണ് 'ഡണ്‍കേര്‍ക്കി'ന്റെ പോക്ക്. അമേരിക്കയൊഴികെ 'ഡണ്‍കേര്‍ക്കി'ന് ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച അഞ്ച് മാര്‍ക്കറ്റുകള്‍ യുകെ (49.8 മില്യണ്‍ ഡോളര്‍/317 കോടി രൂപ), കൊറിയ (20.1 മില്യണ്‍ ഡോളര്‍/128 കോടി രൂപ) , ഓസ്‌ട്രേലിയ, ഫ്രാന്‍സ് (12.7 മില്യണ്‍ ഡോളര്‍/80.9 കോടി രൂപ) , സ്‌പെയിന്‍ (6.7 മില്യണ്‍ ഡോളര്‍/42.7 കോടി) എന്നിവയാണ്. നെതര്‍ലന്‍ഡ്‌സ് ബോക്‌സ്ഓഫീസില്‍ റിലീസിന് രണ്ടാഴ്ചകള്‍ക്ക് ശേഷവും ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം തന്നെ ഒന്നാമത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ജനപ്രീതിയില്‍ ഏറെയൊന്നും മുന്നോട്ടുപോവാനായില്ലെങ്കിലും ആരാധകരെ ഏറെ നേടിയ ചിത്രം 21.33 കോടി രൂപ ബോക്‌സ്ഓഫീസില്‍ നേടി.