വീണ്ടും ഞെട്ടിക്കുമോ നോളന്‍? ഞെട്ടാന്‍ തയ്യാറെടുത്തോളൂ എന്ന് നിരൂപകര്‍; ‘ഡങ്കേര്‍ക്ക്’ നാളെ തീയേറ്ററുകളില്‍ 

July 20, 2017, 3:04 pm
വീണ്ടും ഞെട്ടിക്കുമോ നോളന്‍? ഞെട്ടാന്‍ തയ്യാറെടുത്തോളൂ എന്ന് നിരൂപകര്‍; ‘ഡങ്കേര്‍ക്ക്’ നാളെ തീയേറ്ററുകളില്‍ 
HOLLYWOOD
HOLLYWOOD
വീണ്ടും ഞെട്ടിക്കുമോ നോളന്‍? ഞെട്ടാന്‍ തയ്യാറെടുത്തോളൂ എന്ന് നിരൂപകര്‍; ‘ഡങ്കേര്‍ക്ക്’ നാളെ തീയേറ്ററുകളില്‍ 

വീണ്ടും ഞെട്ടിക്കുമോ നോളന്‍? ഞെട്ടാന്‍ തയ്യാറെടുത്തോളൂ എന്ന് നിരൂപകര്‍; ‘ഡങ്കേര്‍ക്ക്’ നാളെ തീയേറ്ററുകളില്‍ 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആദ്യവാരം അനൗണ്‍സ്‌മെന്റ് ട്രെയ്‌ലര്‍ പുറത്തെത്തിയത് മുതല്‍ പ്രേക്ഷകരുടെ സജീവശ്രദ്ധയിലുള്ള ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്റെ 'ഡങ്കേര്‍ക്ക്'. രണ്ടാംലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം തീയേറ്ററുകളിലെത്തും മുന്‍പേ പ്രിവ്യൂ ഷോ വഴി ചിത്രം കണ്ട നിരൂപകര്‍ക്കെല്ലാം ഒരേ അഭിപ്രായം. 'സംഗതി ഗംഭീരം, നോളന്റെ കരിയര്‍ ബെസ്റ്റ്..'

റോട്ടണ്‍ ടൊമാറ്റോസ്‌ 
റോട്ടണ്‍ ടൊമാറ്റോസ്‌ 

ബിബിസിയുടെ നിരൂപക കാരിന്‍ ജെയിസും ഗാര്‍ഡിയനില്‍ എഴുതിയ പീറ്റര്‍ ബ്രാഡ്ഷായുമെല്ലാം ഇതേ അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ഇരുവരും അഞ്ചില്‍ അഞ്ച് മാര്‍ക്കും ചിത്രത്തിന് നല്‍കി. നായക കേന്ദ്രീകൃതമായി നീങ്ങുന്ന യുദ്ധസിനിമകളില്‍ നിന്ന് വേറിട്ടതാണെന്നും സാങ്കേതികമായി ചിത്രം അതിഗംഭീര നിലവാരം പുലര്‍ത്തുന്നുവെന്നും കാരിന്‍ ജെയിംസ്.

പീറ്റര്‍ ബ്രാഡ്ഷാ ഗാര്‍ഡിയനില്‍ എഴുതിയ നിരൂപണം 
പീറ്റര്‍ ബ്രാഡ്ഷാ ഗാര്‍ഡിയനില്‍ എഴുതിയ നിരൂപണം 

ഹോളിവുഡ് യുദ്ധസിനിമകളില്‍ സ്ഥിരം സംഭവിക്കാറുള്ളതുപോലെ ഇതൊരു 'വാര്‍-പോണ്‍' അല്ലെന്നും ഇവിടെ സംവിധായകന് സംവദിക്കാന്‍ ഒരു കഥയുണ്ടെന്നും പീറ്റര്‍ ബ്രാഡ്ഷാ. എന്നാല്‍ rogerebert.com എഡിറ്റര്‍ ഇന്‍ ചീഫ് മാറ്റ് സോളര്‍ സെയ്റ്റ്‌സ് ചില വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നു ചിത്രത്തെക്കുറിച്ച്. നോളനിലെ സംവിധായകന്റെ നല്ലതും മോശവുമായ പ്രവണതകളിലേക്ക് ചിത്രം തന്റെ ശ്രദ്ധ ക്ഷണിച്ചുവെന്നും പറയുന്ന സെയ്റ്റ്‌സ് അഞ്ചില്‍ മൂന്നര മാര്‍ക്കാണ് നല്‍കുന്നത്. അതേസമയം റിവ്യൂ അഗ്രിഗേറ്റര്‍ വെബ്‌സൈറ്റായ റോട്ടണ്‍ ടൊമാറ്റോസ് 94 ശതമാനം മാര്‍ക്കാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

ബിബിസിയില്‍ കാരിന്‍ ജെയിസ് എഴുതിയത് 
ബിബിസിയില്‍ കാരിന്‍ ജെയിസ് എഴുതിയത് 

1940ല്‍ ഫ്രഞ്ച് തുറമുഖമായ ഡങ്കേര്‍ക്കില്‍ നിന്ന് അംഗസംഖ്യയില്‍ മൂന്ന് ലക്ഷത്തോളം വരുന്ന തങ്ങളുടെ സൈനികരെ ഒഴിപ്പിക്കാന്‍ സഖ്യകക്ഷികള്‍ നടത്തിയ ശ്രമമാണ് ചരിത്രത്തില്‍ 'ഡങ്കേര്‍ക്ക് ഒഴിപ്പിക്കല്‍' എന്ന് അറിയപ്പെടുന്നത്.

ഇതാണ് നോളന്‍ സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നത്. ടോം ഹാര്‍ഡി, പുതുമുഖം ഫിയോണ്‍ വൈറ്റ്ഹെഡ്, മാര്‍ക് റൈലന്‍സ്, ഹാരി സ്റ്റൈല്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും. 'ഇന്റര്‍സ്റ്റെല്ലാര്‍' ക്യാമറാമാന്‍ ഹൊയ്റ്റെ ഫാന്‍ ഹൊയ്റ്റെമയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം. 65 എംഎം ക്യാമറകളും ഐമാക്സ് ഫിലിം ക്യാമറകളുമാണ് നോളന്‍ ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തീയേറ്ററുകളില്‍.