#ഹാപ്പിബര്‍ത്‌ഡേഹീത്ത്‌ലെഡ്ജര്‍; അനശ്വരനായ അഭിനയപ്രതിഭയ്ക്ക് ഇന്ന് 38-ാം പിറന്നാള്‍; ജന്മദിനാശംസകള്‍ നേര്‍ന്ന് ലോകമെമ്പാടുമുള്ള ആരാധകര്‍ 

April 4, 2017, 7:26 pm
#ഹാപ്പിബര്‍ത്‌ഡേഹീത്ത്‌ലെഡ്ജര്‍; അനശ്വരനായ അഭിനയപ്രതിഭയ്ക്ക് ഇന്ന് 38-ാം പിറന്നാള്‍; ജന്മദിനാശംസകള്‍ നേര്‍ന്ന് ലോകമെമ്പാടുമുള്ള ആരാധകര്‍ 
HOLLYWOOD

'വൈ സോ സീരിയസ്?' ഡാര്‍ക്‌നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്‍ എന്ന സൂപ്പര്‍ വില്ലന്റെ ഡയലോഗാണിത്. അവ്യവസ്ഥയുടെ പ്രതിനിധിയായി സ്വയം വിശേഷിപ്പിക്കുന്ന ജോക്കറിലുടെ മറക്കാനാവാത്ത ഒരു വില്ലനെക്കൂടെയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പക്ഷെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ഹീത്ത് ലെഡ്ജര്‍ എന്ന അഭിനയപ്രതിഭയ്ക്ക് ആരാധകരുടെ അഭിനന്ദനങ്ങളും സ്‌നേഹവും ഏറ്റുവാങ്ങാന്‍ കഴിയാതെ പോയി.

നായകനെ വെല്ലുന്ന പ്രകടനവുമായി സ്‌ക്രീനില്‍ നിറഞ്ഞുനിന്ന ജോക്കറിന്റെ അതുല്യ പ്രകടനം പ്രേക്ഷകരിലെത്തുന്നതിന് മുമ്പേ ആ നടന്‍ വിടവാങ്ങിയിരുന്നു. ആ കടം എപ്പോഴും ആരാധകരുടെ മനസ്സിലുള്ളതുകൊണ്ടായിരിക്കാം ഹീത്ത് ലെഡ്ജര്‍ എന്ന മരിച്ചുപോയ നടന്റെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നത്.

സൂപ്പര്‍ ഹീറോ സിനിമകളുടെ ശ്രേണിയില്‍ സമാനതകളില്ലാതിരുന്ന സിനിമയാണ് ക്രിസ്റ്റഫര്‍ നൊളാന്‍ സംവിധാനം ചെയ്ത ഡാര്‍ക്‌നൈറ്റ്. 2008 ജൂലൈ മാസത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന് മുമ്പ് ജനുവരിയില്‍ 28ാം വയസ്സില്‍ ഹീത്ത് ലെഡ്ജര്‍ മരണമടയുകയായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ലെഡ്ജറുടെ 38-മത്തെ പിറന്നാളാണ്. ലെഡ്ജറുടെ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ്. ഒരു കള്‍ട്ടായി മാറിയ ജോക്കറിന്റെ ചിത്രങ്ങള്‍ക്കും ഡയലോഗുകള്‍ക്കും ഒപ്പം. ജോക്കര്‍ എന്ന കലാപകാരിയായ കഥാപാത്രത്തിന്റെ ചിത്രം ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യാന്‍ ഉപയോഗിക്കപ്പെടുന്ന മീം കൂടിയാണ്.ജോക്കര്‍
ജോക്കര്‍