കണ്ണ് തള്ളിക്കുന്ന ഇനിഷ്യല്‍ കളക്ഷനുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8’; ആദ്യ മൂന്ന് ദിനങ്ങളില്‍ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 

April 17, 2017, 1:49 pm
കണ്ണ് തള്ളിക്കുന്ന ഇനിഷ്യല്‍ കളക്ഷനുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8’; ആദ്യ മൂന്ന് ദിനങ്ങളില്‍ ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 
HOLLYWOOD

ആഗോള ബോക്‌സ്ഓഫീസിലെ ഇനിഷ്യല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി 'ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്' സിരീസിലെ എട്ടാം ചിത്രം 'ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ്'. വിന്‍ ഡീസലും ഡൈ്വന്‍ ജോണ്‍സണും ജേസണ്‍ സ്റ്റാതവുമൊക്കെ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രം 'സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് എവേക്കന്‍സി'ന്റെ (2015) ഇനിഷ്യല്‍ റെക്കോര്‍ഡാണ് തകര്‍ത്തത്. ഈസ്റ്റര്‍ റിലീസായി ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ അമേരിക്കയില്‍ നിന്നുമാത്രം 100 മില്യണ്‍ ഡോളര്‍ (644 കോടി ഇന്ത്യന്‍ രൂപ) മറികടന്നു.

ആഗോള മാര്‍ക്കറ്റുകളില്‍ നിന്നെല്ലാംകൂടി നേടിയത് 532.5 മില്യണ്‍ ഡോളറും (3426 കോടി രൂപ!). ആദ്യ വാരാന്ത്യ കളക്ഷനിലെ മുന്‍ ആഗോള റെക്കോര്‍ഡ് 'സ്റ്റാര്‍ വാര്‍ഡ്: ദി ഫോഴ്‌സ് എവേക്കന്‍സി'ന്റെ 529 മില്യണ്‍ ഡോളറായിരുന്നു. യുഎസിനൊപ്പം റിലീസ് ചെയ്ത 17 രാജ്യങ്ങളിലും പ്രാദേശിക റിലീസുകളേക്കാള്‍ മുന്നിലെത്തി ചിത്രം. അര്‍ജന്റീന, ചൈന, കൊളംബിയ, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇസ്രായേല്‍, ലെബനന്‍, മലേഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഒന്നാമത് 'ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ്' ആയിരുന്നു.

ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് 
ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് 

എന്നാല്‍ ചിത്രം ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുഎസ് മാര്‍ക്കറ്റിലല്ല. മറിച്ച് ചൈനയിലാണ്. അമേരിക്കയില്‍ 100.2 മില്യണ്‍ ഡോളറാണ് നേടിയതെങ്കില്‍ ചൈനയില്‍ അത് 190 മില്യണാണ്. 1223 കോടി രൂപ). ഇന്ത്യയുള്‍പ്പെടെയുള്ള അറുപത് അന്തര്‍ദേശീയ മാര്‍ക്കറ്റുകളെ കൂടാതെ അഞ്ച് രാജ്യങ്ങളില്‍ക്കൂടെ ചിത്രത്തിന് റിലീസുണ്ട്.

ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച മറ്റ് 10 രാജ്യങ്ങള്‍

മെക്‌സിക്കോ- 17.8 മില്യണ്‍

യുകെ, അയര്‍ലന്‍ഡ്- 17 മില്യണ്‍

റഷ്യ- 14.1 മില്യണ്‍

ജര്‍മനി- 13.6 മില്യണ്‍

ബ്രസീല്‍- 12.8 മില്യണ്‍

ഫ്രാന്‍സ്- 10.5 മില്യണ്‍

കൊറിയ- 10.5 മില്യണ്‍

ഇന്ത്യ- 10.4 മില്യണ്‍

തായ്‌വാന്‍- 9.7 മില്യണ്‍

ഓസ്‌ട്രേലിയ- 9.6 മില്യണ്‍

(തുക ഡോളറില്‍)