ആകാശം തൊടുന്ന ഭയം; ടോം ക്രൂസ്, റസല്‍ ക്രോ ഒന്നിക്കുന്ന ‘ദി മമ്മി’ ട്രെയ്‌ലര്‍ 

December 5, 2016, 12:18 pm
ആകാശം തൊടുന്ന ഭയം; ടോം ക്രൂസ്, റസല്‍ ക്രോ ഒന്നിക്കുന്ന ‘ദി മമ്മി’ ട്രെയ്‌ലര്‍ 
HOLLYWOOD
HOLLYWOOD
ആകാശം തൊടുന്ന ഭയം; ടോം ക്രൂസ്, റസല്‍ ക്രോ ഒന്നിക്കുന്ന ‘ദി മമ്മി’ ട്രെയ്‌ലര്‍ 

ആകാശം തൊടുന്ന ഭയം; ടോം ക്രൂസ്, റസല്‍ ക്രോ ഒന്നിക്കുന്ന ‘ദി മമ്മി’ ട്രെയ്‌ലര്‍ 

ഹോളിവുഡ് സിനിമയില്‍ ഭയത്തിന്റെ വിരലടയാളം പതിപ്പിച്ച 'മമ്മി സിരീസി'ലെ ഏറ്റവും പുതിയ ചിത്രം 'ദി മമ്മി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ടോം ക്രൂസും റസല്‍ ക്രോയും ഒന്നിക്കുന്ന ചിത്രക്കിന്റെ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി മമ്മി' മുതല്‍ ഒട്ടനേകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന 'ദി മമ്മി ട്രിലജി'യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നു. ടോം ക്രൂസ് നായകനാവുന്ന പുതിയ മമ്മി 2017 ജൂണ്‍ 9ന് തീയേറ്ററുകളിലെത്തും.