‘പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്’; അന്നബെല്ല മൂന്നാം ഭാഗമെത്തുന്നു ; ഭയപ്പെടുത്തുന്ന ട്രെയിലര്‍ കാണാം 

April 2, 2017, 7:41 pm
 ‘പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്’; അന്നബെല്ല മൂന്നാം ഭാഗമെത്തുന്നു ; ഭയപ്പെടുത്തുന്ന ട്രെയിലര്‍ കാണാം 
HOLLYWOOD

ഹോളിവുഡ് ഹൊറര്‍ ചിത്രം അന്നബെല്ല ക്രിയേഷന്റെ ട്രെയിലര്‍ പുറത്തുവിട്ടു. 'പ്രേതങ്ങള്‍ക്കും ഒരു തുടക്കമുണ്ട്' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അന്നബെല്ല എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് പറയുന്നത്.

ഒരു പാവനിര്‍മ്മാതാവിന്റെയും ഭാര്യയുടെയും മകള്‍ ചെറുപ്പത്തില്‍മരിച്ചു പോവുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ ഒരു കന്യാസ്ത്രീയെയും അനാഥരായ കുറച്ച് പെണ്‍കുട്ടികളെയും വീട്ടില്‍ താമസിപ്പിക്കാന്‍ തുനിയുന്നു. അതോടെ പാവ നിര്‍മ്മാതാവിന്റെ 'അന്നബെല്ല'യ്ക്ക് പുതിയ ഇരകളെ കിട്ടുന്നതാണ് കഥ.

‘ലൈറ്റ്‌സ് ഔട്ട്‌’എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഡേവിഡ് എഫ് സാനബര്‍ഗ് ആണ് സംവിധാനം. അന്നബെല്ല ആദ്യഭാഗത്തിന് തിരക്കഥയെഴുതിയ ഗാരി ഡോബര്‍മാന്റേതാണ് തിരക്കഥ. ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറില്‍ അഭിനയിച്ച സ്റ്റൊഫാനി സിഗ്മാന്‍ഒരു പ്രധാന കഥാപാത്രത്തത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.

ട്രെയിലര്‍ കാണാം..