ജാക്കും റോസും വീണ്ടും കണ്ടുമുട്ടി; ഇത്തവണത്തെ കണ്ടുമുട്ടല്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി 

August 17, 2017, 6:20 pm
ജാക്കും റോസും വീണ്ടും കണ്ടുമുട്ടി; ഇത്തവണത്തെ കണ്ടുമുട്ടല്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി 
HOLLYWOOD
HOLLYWOOD
ജാക്കും റോസും വീണ്ടും കണ്ടുമുട്ടി; ഇത്തവണത്തെ കണ്ടുമുട്ടല്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി 

ജാക്കും റോസും വീണ്ടും കണ്ടുമുട്ടി; ഇത്തവണത്തെ കണ്ടുമുട്ടല്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി 

1997ല്‍ പുറത്ത് വന്ന അത്ഭുതമായിരുന്നു ജയിംസ് കാമറോണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്ക് എന്ന ഹോളിവുഡ് സിനിമ. ജാക്കിന്റെയും റോസിന്റെയും പ്രണയം പറഞ്ഞ ചിത്രം 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് നേടിയത്. ജാക്കിന്റെ വേഷത്തില്‍ എത്തിയ ലിയനാര്‍ഡോ ഡിക്രാപിയോയും റോസിന്റെ വേഷത്തിലെത്തിയ കേറ്റ് വിന്‍സ്ലെറ്റും ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയം കവര്‍ന്നു. പിന്നീട് അവര്‍ ഒത്തു ചേര്‍ന്നത് 2008ല്‍ പുറത്തിറങ്ങിയ റെവല്യൂഷണറി റോഡ് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു.

ഇത്തവണത്തെ ഡികാപ്രിയോയുടേയും കേറ്റ് വിന്‍സ്ലെറ്റിന്റെയും ഒത്തു ചേരല്‍ കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള ധനസമാഹാരണാര്‍ത്ഥമാണ്. സെയിന്റ് ട്രോപസില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

42കാരനായ ഡികാപ്രിയോ വര്‍ഷങ്ങളായി കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. 42കാരിയായ കേറ്റ് വിന്‍സ്ലെറ്റ് ഓട്ടിസമുള്ള കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

Ecco le famose foto di Leo e Kate in spiaggia/piscina a Saint Tropez lo scorso 25/07.#leonardodicaprio #katewinslet

A post shared by DiCaprioItaly (@leodicaprioitaly) on