ഓസ്‌കര്‍: 14 നോമിനേഷനുകളുമായി ലാ ലാ ലാന്‍ഡ്, മെറില്‍ സ്ട്രീപ്പിന് ഇരുപതാം വട്ടവും മികച്ച നടിക്കുള്ള നോമിനേഷന്‍ 

January 24, 2017, 7:12 pm
ഓസ്‌കര്‍: 14 നോമിനേഷനുകളുമായി ലാ ലാ ലാന്‍ഡ്, മെറില്‍ സ്ട്രീപ്പിന് ഇരുപതാം വട്ടവും മികച്ച നടിക്കുള്ള നോമിനേഷന്‍ 
HOLLYWOOD
HOLLYWOOD
ഓസ്‌കര്‍: 14 നോമിനേഷനുകളുമായി ലാ ലാ ലാന്‍ഡ്, മെറില്‍ സ്ട്രീപ്പിന് ഇരുപതാം വട്ടവും മികച്ച നടിക്കുള്ള നോമിനേഷന്‍ 

ഓസ്‌കര്‍: 14 നോമിനേഷനുകളുമായി ലാ ലാ ലാന്‍ഡ്, മെറില്‍ സ്ട്രീപ്പിന് ഇരുപതാം വട്ടവും മികച്ച നടിക്കുള്ള നോമിനേഷന്‍ 

ഇത്തവണ അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനും സ്ലംഡോഗ് മില്യണയറിലൂടെ ശ്രദ്ധേയനുമായ ദേവ് പട്ടേലിന് സപ്പോര്‍ട്ടിംഗ് റോളില്‍ മികച്ച പ്രകടനത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ലയണ്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് നോമിനേഷന്‍. ചരിത്രത്തില്‍ ഏറ്റവുമധികം ഓസ്‌കര്‍ നോമിനേഷനുകള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത നിയോ മ്യൂസിക്കല്‍ 'ലാ ലാ ലാന്‍ഡ്'. എക്കാലത്തും ഏറ്റവുമധികം നോമിനേഷനുകള്‍ ലഭിച്ച 'ടൈറ്റാനിക്കി'നും 'ആള്‍ എബൗട്ട് ഈവി'നുമൊപ്പമാണ് ലാ ലാ ലാന്‍ഡും ഇടം പിടിച്ചത്. 14 നോമിനേഷനുകള്‍.

ലാലാ ലാന്‍ഡ് എന്ന സിനിമയിലെ അഭിനയത്തിന് റയാന്‍ ഗോസ്ലിംഗ്, കാസീ അഫ്‌ളെക് (മാഞ്ചെസ്റ്റര്‍ ബൈ ദ സീ), ആന്‍ഡ്രൂ ഗാരിഫീല്‍ഡ് ( ഹാക്‌സോ റിഡ്ജ്), വിഗ്ഗോ മോര്‍ട്ടെന്‍സണ്‍ (ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്) ഡെന്‍സല്‍ വാഷിംഗ്ടണ്‍ (ഫെന്‍സസ്) എന്നിവര്‍ക്കാണ് ബെസ്റ്റ് ആക്ടര്‍ നോമിനേഷനുകള്‍ ലഭിച്ചത്.

ഓസ്‌കര്‍ നോമിനേഷനുകളുടെ പ്രധാന ലിസ്റ്റ്

പ്രധാന നടന്‍

കാസി അഫ്‌ളെക് (മാഞ്ചെസ്റ്റര്‍ ബൈ ദി സീ)

ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ് (ഹാക്ക്‌സോ റിഡ്ജ്)

റ്യാന്‍ ഗോസ്ലിംഗ് (ലാ ലാ ലാന്‍ഡ്)

വിഗ്ഗൊ മോര്‍ട്ടെന്‍സെന്‍ (ക്യാപ്റ്റന്‍ ഫന്റാസ്റ്റിക്)

ഡെന്‍സല്‍ വാഷിംഗ്ടണ്‍ (ഫെന്‍സസ്)

സഹനടന്‍

മെഹന്‍ഷാല അലി (മൂണ്‍ലൈറ്റ്)

ജെഫ് ബ്രിഡ്ജസ് (ഹെല്‍ ഓര്‍ ഹൈ വാട്ടര്‍)

ലൂക്കാസ് ഹെഡ്ജസ് (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

ദേവ് പട്ടേല്‍ (ലയണ്‍)

മൈക്കല്‍ ഷാനണ്‍ (നൊക്‌ചേണല്‍ അനിമല്‍സ്)

പ്രധാന നടി

ഇസബെല്ല ഹൂപ്പര്‍ട്ട് (എല്ലി)

റൂത്ത് നെഗ്ഗ (ലവിംഗ്)

നതാലി പോര്‍ട്ട്മാന്‍ (ജാക്കി)

എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്റ്)

മെറില്‍ സ്ട്രീപ്പ് (ഫ്‌ളോറന്‍സ് ഫോസ്റ്റര്‍ ജെങ്കിന്‍സ്)

സഹനടി

വയോള ഡേവിസ് (ഫെന്‍സസ്)

നവോമി ഹാരിസ് (മൂണ്‍ലൈറ്റ്)

നിക്കോള്‍ കിഡ്മാന്‍ (ലയണ്‍)

ഒക്ടാവിയ സ്‌പെന്‍സര്‍ (ഹിഡണ്‍ ഫിഗേഴ്‌സ്)

മിഷേല്‍ വില്യംസ് (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

അനിമേഷന്‍ ചിത്രം

കുബോ ആന്റ് ദി ടു സ്ട്രിംഗ്‌സ് (ട്രാവിസ് നൈറ്റ്, അരിയാന്‍ സട്‌നര്‍)

മോണ (ജോണ്‍ മസ്‌കര്‍, റോണ്‍ ക്ലെമെന്റ്‌സ്, ഓസ്‌നട് ഷറര്‍)

മൈ ലൈഫ് ആസ് എ സുച്ചിനി (ക്ലൗഡ് ബരാസ്, മാക്‌സ് കാര്‍ലി)

ദി റെഡ് ടര്‍ട്ടില്‍ (മൈക്കല്‍ ഡുഡോക്ക് ഡെ വിറ്റ്, തോഷിയോ സുസൂക്കി)

സൂടോപ്പിയ (ബൈറോണ്‍ ഹൊവാര്‍ഡ്, റിച്ച് മൂര്‍, ക്ലാര്‍ക് സ്‌പെന്‍സര്‍)

ഛായാഗ്രഹണം

അറൈവല്‍ (ബ്രാഡ്‌ഫോര്‍ഡ് യംഗ്)

ലാ ലാ ലാന്‍ഡ് (ലിനസ് സാന്‍ഡ്‌ഗ്രെന്‍)

ലയണ്‍ (ഗ്രെയ്ഗ് ഫ്രേസര്‍)

മൂണ്‍ലൈറ്റ് (ജെയിംസ് ലാക്‌സ്ടണ്‍)

സൈലന്‍സ് (റോഡ്രിഗോ പ്രിയേറ്റൊ)

വസ്ത്രാലങ്കാരം

അലൈഡ് (ജോവാന്ന ജോണ്‍സ്റ്റണ്‍)

ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്റ് വെയര്‍ ടു ഫൈന്റ് ദെം (കൊളീന്‍ ആറ്റ്‌വുഡ്)

ഫ്‌ളോറന്‍സ് ഫോസ്റ്റര്‍ ജെങ്കിന്‍സ് (കോണ്‍സൊളറ്റ ബോയ്ല്‍)

ജാക്കി (മഡെലിന്‍ ഫൊന്റെയ്ന്‍)

ലാ ലാ ലാന്‍ഡ് (മേരി സോഫ്രെസ്)

സംവിധാനം

അറൈവല്‍ (ഡെനിസ് വില്ലന്യൂ)

ഹാക്ക്‌സോ റിഡ്ജ് (മെല്‍ ഗിബ്‌സണ്‍)

ലാ ലാ ലാന്‍ഡ് (ഡാമിയന്‍ ചസെല്‍)

മാഞ്ചസ്റ്റര്‍ ബൈ ദി സീ (കെന്നത്ത് ലോനെര്‍ഗന്‍)

മൂണ്‍ലൈറ്റ് (ബെറി ജെങ്കിന്‍സ്)

ഡോക്യുമെന്ററി (ഫീച്ചര്‍)

ഫയര്‍ അറ്റ് സീ (ജിയാന്‍ഫ്രാങ്കോ റോസി, ഡോനട്ടെല്ല പാലെര്‍മോ)

ഐ ആം നോട്ട് യുവര്‍ നീഗ്രോ (റൗള്‍ പെക്ക്, റെമി ഗ്രെല്ലെറ്റി, ഹെബെര്‍ട്ട് പെക്ക്)

ലൈഫ്, അനിമേറ്റഡ് (റോജര്‍ റോസ് വില്യംസ്, ജൂലി ഗോള്‍ഡ്മാന്‍)

ഒ.ജെ.: മേഡ് ഇന്‍ അമേരിക്ക (എസ്ര എഡല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)

തേര്‍ട്ടീന്‍ത് (അവ ഡ്യു വെര്‍നെ, സ്‌പെന്‍സര്‍ അവെറിക്ക്, ഹൊവാര്‍ഡ് ബാരിഷ്)

ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)

എക്ട്രിമിസ് (ഡാന്‍ ക്രൗസ്)

4.1 മൈല്‍സ് (ഡാഫ്‌നെ മാറ്റ്‌സിയാരാകി)

ജോസ് വയലിന്‍ (കഹാനെ കൂപ്പര്‍മാന്‍, റാഫെല്ല നൈഹൗസന്‍)

വടാനി: മൈ ഹോംലാന്‍ഡ് (മാഴ്‌സല്‍ മാറ്റെല്‍സീഫന്‍, സ്റ്റീഫന്‍ എല്ലിസ്)

ദി വൈറ്റ് ഹെല്‍മെറ്റ്‌സ് (ഒര്‍ലാന്‍ഡോ വോണ്‍ എയ്ന്‍സീഡല്‍, ജൊവാന നതാസെഗര)

എഡിറ്റിംഗ്

അറൈവല്‍ (ജോയ് വാക്കര്‍)

ഹാക്ക്‌സോ റിഡ്ജ് (ജോണ്‍ ഗില്‍ബര്‍ട്ട്)

ഹെല്‍ ഓര്‍ ഹൈ വാട്ടര്‍ (ജേക്ക് റോബര്‍ട്ട്‌സ്)

ലാ ലാ ലാന്‍ഡ് (ടോം ഗ്രോസ്)

മൂണ്‍ലൈറ്റ് (നാറ്റ് സാന്‍ഡേഴ്‌സ്, ജോയ് മക്മില്ലന്‍)

വിദേശഭാഷാചിത്രം

ലാന്‍ഡ് ഓഫ് മൈന്‍ (ഡെന്‍മാര്‍ക്)

എ മാന്‍ കാള്‍ഡ് ഓവി (സ്വീഡന്‍)

ദി സെയില്‍സ്മാന്‍ (ഇറാന്‍)

ടാന (ഓസ്‌ട്രേലിയ)

ടോണി എര്‍ഡ്മാന്‍ (ജെര്‍മ്മനി)

ചമയം, ഹെയര്‍സ്‌റ്റൈല്‍

എ മാന്‍ കാള്‍ഡ് ഓവി (ഇവ വോണ്‍ ബെഹര്‍, ലൗ ലാര്‍സണ്‍)

സ്റ്റാര്‍ ട്രെക് ബിയോണ്ട് (ജോയല്‍ ഹാര്‍ലോ, റിച്ചാര്‍ഡ് അലോന്‍സോ)

സുയിസൈഡ് സ്‌ക്വാഡ് (എലസാന്ത്രോ ബെര്‍ട്ടൊലോസി, ജോര്‍ജിയോ ഗ്രിഗോറിന്, ക്രിസ്റ്റഫര്‍ നെല്‍സണ്‍)

സംഗീതം (ഒറിജിനല്‍ സ്‌കോര്‍)

ജാക്കി (മിക ലെവി)

ലാ ലാ ലാന്‍ഡ് (ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്)

ലയണ്‍ (ഡസ്റ്റിന്‍ ഒ ഹളോറന്‍, ഹൗഷ്‌ക)

മൂണ്‍ലൈറ്റ് (നിക്കോളാസ് ബ്രിറ്റെല്‍)

പാസഞ്ചേഴ്‌സ് (തോമസ് ന്യൂമാന്‍)

ഓസ്‌കര്‍ നോമിനേഷന്റെ മുഴുവന്‍ ലിസ്റ്റ് ഇവിടെ വായിക്കാം