ഓസ്‌കര്‍ അവാര്‍ഡിന് ഇനി ഒരു മാസം; ഇതാ ട്രെയ്‌ലര്‍ 

January 28, 2017, 5:26 pm
ഓസ്‌കര്‍ അവാര്‍ഡിന് ഇനി ഒരു മാസം; ഇതാ ട്രെയ്‌ലര്‍ 
HOLLYWOOD
HOLLYWOOD
ഓസ്‌കര്‍ അവാര്‍ഡിന് ഇനി ഒരു മാസം; ഇതാ ട്രെയ്‌ലര്‍ 

ഓസ്‌കര്‍ അവാര്‍ഡിന് ഇനി ഒരു മാസം; ഇതാ ട്രെയ്‌ലര്‍ 

എണ്‍പത്തിയൊന്‍പതാം അക്കാദമി അവാര്‍ഡിലേക്ക് ഇനി കഷ്ടിച്ച് ഒരുമാസം. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന ചിത്രങ്ങളുടെ നോമിനേഷന്‍ ലിസ്റ്റ് ഏതാനും ദിവസം മുന്‍പാണ് പുറത്തുവന്നത്. ഇപ്പോഴിതാ 89ാം ഓസ്‌കര്‍ അവാര്‍ഡിന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുകയാണ്. അക്കാദമി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഡാമിയര്‍ ചസെല്‍ സംവിധാനം ചെയ്ത നിയോ മ്യൂസിക്കല്‍, 'ലാ ലാ ലാന്‍ഡാ'ണ് ഇക്കുറി നോമിനേഷനുകളുടെ എണ്ണത്തില്‍ ഒന്നാമത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ 'ടൈറ്റാനിക്കി'നും 'ആള്‍ എബൗട്ട് ഈവി'നുമൊപ്പമെത്തിയിരിക്കുകയാണ് 'ലാ ലാ ലാന്‍ഡും'. വിവിധ വിഭാഗങ്ങളിലായി 14 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 26 ഞായറാഴ്ചയാണ് ഓസ്‌കര്‍ അവാര്‍ഡ് നിശ.