ക്യാപ്റ്റന്‍ ജാക്ക് സ്പാരോ വീണ്ടും; പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലര്‍കാണാം    

February 7, 2017, 7:13 pm
ക്യാപ്റ്റന്‍ ജാക്ക് സ്പാരോ വീണ്ടും; പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ കിടിലന്‍ ട്രെയിലര്‍കാണാം    
HOLLYWOOD

ആയ്..ആയ്.. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് വീണ്ടും വരുന്നു. പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ശ്രേണിയിലെ അഞ്ചാം ഭാഗമായ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മുന്‍ ഭാഗങ്ങളിലേതുപോലെ കടലും കപ്പലും കൊള്ളക്കാരും പ്രേതവില്ലന്‍മാരും ഏറ്റുമുട്ടലുകളും ട്രെയിലറില്‍ കാണുന്നുണ്ട്.

ഒന്നേകാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ അവസാന ഭാഗത്താണ് ജോണി ഡെപ്പിന്റെ ജാക്ക് സ്പാരോ വരുന്നത്. ദേഹമാസകലം ചെളിയില്‍ പുതഞ്ഞെത്തുന്ന ക്യാപ്റ്റന്‍ തന്റെ വടക്കുനോക്കിയന്ത്രവും തൊപ്പിയും മേശപ്പുറത്ത് വെച്ച് 'പൈറേറ്റ് ലൈഫ്' എന്നു പറയുന്നു. ഒര്‍ലാന്‍ഡോ ബ്ലൂമിന്റെ വില്‍ ടേണര്‍ ഇടയ്ക്ക് മിന്നി മറയുന്നുണ്ട്. പ്രശസ്ത ഗായകന്‍ ജോണി കാഷിന്റെ 'എയിന്റ് നോ ഗ്രേവ്' എന്ന ഗാനമാണ് പശ്ചാത്തലസംഗീതമായി ട്രെയിലറിനു നല്‍കിയിരിക്കുന്നത്.

അഞ്ചാം ഭാഗത്തില്‍ ജാക്ക് സ്പാരോയായി ജോണി ഡെപ് 
അഞ്ചാം ഭാഗത്തില്‍ ജാക്ക് സ്പാരോയായി ജോണി ഡെപ് 

അഞ്ചാം ഭാഗത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ബീറ്റില്‍സ് ഇതിഹാസം പോള്‍ മക് കാര്‍ട്‌നിയാണ്. മക് കാര്‍ട്‌നിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്രെയിലറിലും മക് കാര്‍ട്‌നിയുടെ നിര്‍ണായക കഥാപാത്രം സര്‍പ്രൈസ് ആക്കി വെച്ചിരിക്കുകയാണ്. നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌മെന്‍, സ്‌കൈഫാള്‍(007) എന്നീ ചിത്രങ്ങളിലെ ഉജ്ജ്വല പ്രകടനത്തിലൂടെ പ്രിയങ്കരനായ ജാവിയര്‍ ബാര്‍ഡമിനെ കാണാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ജാവിയര്‍ ബാര്‍ഡമിന്റെ ക്യാപ്റ്റന്‍ സലസാറാണ് ചിത്രത്തിലെ വില്ലന്‍.

ക്യാപ്റ്റന്‍ ബര്‍ബോസയായി ജഫ്രി റഷും ഗിബ്‌സ് ആയി കെവിന്‍ മക് നല്ലിയും ഈ ഭാഗത്തിലുമുണ്ടാവും. ഹോളിവുഡ് യുവ താരം ബ്രന്റന്‍ ത്വെയിറ്റ്‌സ് നിര്‍ണായക വേഷത്തിലുണ്ട്. ജൊവാക്കിം റോണിങ്ങ്, എസ്‌പെന്‍ സാന്‍ബെര്‍ഗ് എന്നിവരാണീ ഡിസ്‌നിച്ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 26നാണ് ഡെഡ്‌മെന്‍ ടെല്‍ നോ ടെയില്‍സിന്റെ യു.എസ് റിലീസ്. ചിത്രീകരണം ജോണി ഡെപ്പിന്റെ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഇടക്ക് നിര്‍ത്തിവച്ചിരുന്നു.