2020 ക്രിസ്മസ് വരെ കാത്തിരിക്കണം, ജെയിംസ് കാമറണിന്റെ ഇതിഹാസം കാണാന്‍ 

April 23, 2017, 7:39 pm
2020 ക്രിസ്മസ് വരെ കാത്തിരിക്കണം, ജെയിംസ് കാമറണിന്റെ ഇതിഹാസം കാണാന്‍ 
HOLLYWOOD
HOLLYWOOD
2020 ക്രിസ്മസ് വരെ കാത്തിരിക്കണം, ജെയിംസ് കാമറണിന്റെ ഇതിഹാസം കാണാന്‍ 

2020 ക്രിസ്മസ് വരെ കാത്തിരിക്കണം, ജെയിംസ് കാമറണിന്റെ ഇതിഹാസം കാണാന്‍ 

ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ വശീകരിച്ച 'അവതാറി'ന്റെ അടുത്തഭാഗം കാണാന്‍ 2020 ക്രിസ്മസ് വരെ കാത്തിരിക്കേണ്ടിവരും. 'അവതാറി'ന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് അണിയറക്കാര്‍ ചിത്രത്തിന്റെ 2, 3, 4, 5 ഭാഗങ്ങളുടെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. ഒപ്പം സിനിമകള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും അറിയിച്ചിട്ടുണ്ട്. നാല് തുടര്‍ഭാഗങ്ങളുടെയും പ്രൊഡക്ഷന്‍ ഒരേസമയം ആരംഭിച്ചെന്നാണ് അറിയിപ്പ്. തുടര്‍ന്ന് നാല് ഭാഗങ്ങളുടെയും റിലീസ് തീയ്യതികളും അറിയിക്കുന്നു.

അവതാര്‍ 
അവതാര്‍ 

2020 ഡിസംബര്‍ 18, 2021 ഡിസംബര്‍ 17, 2024 ഡിസംബര്‍ 20, 2025 ഡിസംബര്‍ 19 എന്നീ ദിവസങ്ങളിലാവും 'അവതാറി'ന്റെ 2, 3, 4, 5 ഭാഗങ്ങള്‍ യഥാക്രമം ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തുക. 2018 ക്രിസ്മസിന് അവതാര്‍-2 തീയേറ്ററുകളിലെത്തുമെന്നാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎസിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ 'നാറ്റോ'യുടെ സമ്മേളനത്തില്‍ പങ്കെടുക്കവെ സംവിധായകന്‍ ജെയിംസ് കാമറണ്‍ പറഞ്ഞത്. പക്ഷേ ആ ഡെഡ്‌ലൈന്‍ പാലിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കഴിഞ്ഞമാസം അദ്ദേഹം തിരുത്തി.

ആദ്യം 'അവതാറി'ന് മൂന്ന് ഭാഗങ്ങള്‍ ഒരുക്കാനായിരുന്നു കാമറണിന്റെ പദ്ധതി. എന്നാല്‍ മൂന്ന് ഭാഗങ്ങളിലായി ചുരുക്കാനാവാത്ത മെറ്റീരിയല്‍ കൈവശമുണ്ടെന്നും നാല് തുടര്‍ഭാഗങ്ങള്‍ ചിത്രത്തിനുണ്ടാവുമെന്നും അദ്ദേഹം പിന്നീടറിയിച്ചു. ഓരോ ഭാഗത്തിനും അതിന്റേതായ നിലയില്‍ സ്വതന്ത്രമായ നിലനില്‍പ്പ് ഉണ്ടാവുമെന്നും എന്നാല്‍ മുഴുവനും ചേര്‍ത്തുവച്ചാല്‍ ഒരു ബൃഹദാഖ്യാനം ആവുമെന്നും കഴിഞ്ഞ വര്‍ഷം സംവിധായകന്‍ വിശദീകരിച്ചു.

അവതാര്‍ 
അവതാര്‍ 
“പുതിയ ‘അവതാര്‍’ പരമ്പരകളുടെ ലോകം, കഥാപാത്രങ്ങള്‍, ജീവജാലങ്ങള്‍, പ്രകൃതി, പുതിയ സംസ്‌കാരങ്ങള്‍ ഒക്കെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങള്‍. വരുംചിത്രങ്ങള്‍ക്കായി ഞങ്ങള്‍ ഭാവനയില്‍ കണ്ട കാര്യങ്ങള്‍വച്ച് ഒന്ന് പറയാം, ആദ്യചിത്രത്തെക്കാള്‍ മേലെ വരും ഇത്. ഇതിഹാസസമാനമായ ചിത്രങ്ങളാവും ഇനി വരുക..” 

2009ല്‍ പുറത്തെത്തിയ 'അവതാര്‍' ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് 2.8 ബില്യണ്‍ ഡോളറാണ്. (1.81 ലക്ഷം കോടി രൂപ!)