കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗുമായി ‘ദി മമ്മി’; ഇന്ത്യയില്‍ നാളെ, യുഎസില്‍ വെള്ളിയാഴ്ച 

June 7, 2017, 4:54 pm
കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗുമായി ‘ദി മമ്മി’; ഇന്ത്യയില്‍ നാളെ, യുഎസില്‍ വെള്ളിയാഴ്ച 
HOLLYWOOD
HOLLYWOOD
കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗുമായി ‘ദി മമ്മി’; ഇന്ത്യയില്‍ നാളെ, യുഎസില്‍ വെള്ളിയാഴ്ച 

കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗുമായി ‘ദി മമ്മി’; ഇന്ത്യയില്‍ നാളെ, യുഎസില്‍ വെള്ളിയാഴ്ച 

ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് ആദ്യ റിലീസിംഗ് സെന്ററായ തെക്കന്‍ കൊറിയയില്‍ വന്‍ വരവേല്‍പ്പ്. രാജ്യത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 6.6 മില്യണ്‍ ഡോളര്‍ (42 കോടി രൂപ!). കഴിഞ്ഞ വര്‍ഷമിറങ്ങിയ കൊറിയന്‍ സോംബി ചിത്രം 'ട്രെയിന്‍ ടു ബുസാന്റെ' ഫസ്റ്റ് ഡേ കളക്ഷനാണ് ടോം ക്രൂസ് ചിത്രം പിന്നിലാക്കിയത്.

1932ല്‍ ബോറിസ് കാര്‍ലോഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി മമ്മി' മുതല്‍ ഒട്ടനേകം ചിത്രങ്ങള്‍ ഈ സിരീസില്‍ പുറത്തുവന്നിട്ടുണ്ട്. 1999, 2001, 2008 വര്‍ഷങ്ങളിലായി പുറത്തുവന്ന 'ദി മമ്മി ട്രിലജി'യാവും അതില്‍ പുതുതലമുറയ്ക്ക് ഏറ്റവും പരിചയമുള്ള മമ്മി ചിത്രങ്ങള്‍. ദി മമ്മി 1999ലും ദി മമ്മി റിട്ടേണ്‍സ് 2001ലും ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപറര്‍ 2008ലും പുറത്തുവന്നു.

ടോം ക്രൂസ്, റസല്‍ ക്രോ 
ടോം ക്രൂസ്, റസല്‍ ക്രോ 

1999ല്‍ ബ്രെണ്ടന്‍ ഫ്രേസറും റേച്ചല്‍ വെയ്സ്സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മമ്മി'യുടെ ആഗോള കളക്ഷന്‍ 2669 കോടി രൂപയായിരുന്നു. 2001ല്‍ പുറത്തെത്തിയ 'മമ്മി റിട്ടേണ്‍സ്' 2785 കോടി രൂപയും നേടിയിരുന്നു. എന്നാല്‍ 2002ല്‍ പുറത്തെത്തിയ 'ദി സ്‌കോര്‍പിയണ്‍ കിംഗി'ന് അത്ര സ്വീകാര്യത ലഭിച്ചില്ല. 1061 കോടി രൂപയായിരുന്നു ആഗോള കളക്ഷന്‍. എന്നാല്‍ സിരീസില്‍ ഏറ്റവുമവസാനം പുറത്തെത്തിയ 'ദി മമ്മി: ടോംബ് ഓഫ് ദി ഡ്രാഗണ്‍ എംപററി'ന് അതിലും സ്വീകാര്യത ലഭിച്ചു. 2008ല്‍ പുറത്തെത്തിയ ചിത്രം ആഗോള മാര്‍ക്കറ്റുകളില്‍നിന്നെല്ലാം കൂടി 2579 കോടി രൂപ നേടി.

പുതിയ ചിത്രം യുഎസില്‍ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തുക. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒരു ദിവസം മുന്‍പേ, വ്യാഴാഴ്ചയാണ് റിലീസ്. കേരളത്തില്‍ എണ്‍പതോളം തീയേറ്ററുകളിലാണ് റിലീസ്.