അമേരിക്കയില്‍ ‘മമ്മി’ കാണാന്‍ ആളില്ല; 802 കോടിയുടെ ചിത്രത്തെ ആഗോള ബോക്‌സ്ഓഫീസ് രക്ഷപെടുത്തുമോ? 

June 10, 2017, 1:51 pm
അമേരിക്കയില്‍ ‘മമ്മി’ കാണാന്‍ ആളില്ല; 802 കോടിയുടെ ചിത്രത്തെ ആഗോള ബോക്‌സ്ഓഫീസ് രക്ഷപെടുത്തുമോ? 
HOLLYWOOD
HOLLYWOOD
അമേരിക്കയില്‍ ‘മമ്മി’ കാണാന്‍ ആളില്ല; 802 കോടിയുടെ ചിത്രത്തെ ആഗോള ബോക്‌സ്ഓഫീസ് രക്ഷപെടുത്തുമോ? 

അമേരിക്കയില്‍ ‘മമ്മി’ കാണാന്‍ ആളില്ല; 802 കോടിയുടെ ചിത്രത്തെ ആഗോള ബോക്‌സ്ഓഫീസ് രക്ഷപെടുത്തുമോ? 

ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് അമേരിക്കല്‍ പ്രേക്ഷകര്‍ക്കിടയില്‍ തണുപ്പന്‍ പ്രതികരണം. വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം യുഎസിലെ 4,034 സ്‌ക്രീനുകളില്‍ നിന്ന് ആദ്യദിനം നേടിയത് 14 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മാത്രമാണ്. റിലീസിന് തലേന്ന് വ്യാഴാഴ്ച നടന്ന പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍നിന്ന് നേടിയ 2.7 മില്യണ്‍ ഡോളര്‍ (17 കോടി രൂപ) ചേര്‍ത്തുള്ള കണക്കാണിത്. ഇത് കേട്ട് ഞെട്ടേണ്ട. വമ്പന്‍ പ്രതീക്ഷാഭാരവുമായെത്തുന്ന ഒരു ഹോളിവുഡ് റിലീസിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കണക്കാണിത്. റിലീസ് ചെയ്ത് രണ്ടാംവാരവും യുഎസ് ബോക്‌സ്ഓഫീസില്‍ ഒന്നാം സ്ഥാനത്തുള്ള 'വണ്ടര്‍ വുമണി'ന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ 38 മില്യണ്‍ ഡോളറായിരുന്നു (244 കോടി രൂപ!). ഈ മാസം രണ്ടിനാണ് 'വണ്ടര്‍ വുമണ്‍' തീയേറ്ററുകളിലെത്തിയത്.

രണ്ടാം വാരാന്ത്യത്തിലും 'വണ്ടര്‍ വുമണ്‍' ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് ഹോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഈ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ 'വണ്ടര്‍ വുമണ്‍' 52 മില്യണ്‍ ഡോളര്‍ (334 കോടി രൂപ) നേടുമെന്നാണ് വിലയിരുത്തല്‍. 'ദി മമ്മി' 35 മില്യണ്‍ ഡോളറും (225 കോടി). 'വണ്ടര്‍ വുമണി'ന്റെ റിലീസ് വാരാന്ത്യത്തിലെ കളക്ഷന്‍ 103.3 മില്യണ്‍ ഡോളറുമായിരുന്നു (665 കോടി രൂപ).

വണ്ടര്‍ വുമണ്‍ 
വണ്ടര്‍ വുമണ്‍ 

എന്നാല്‍ 'മമ്മി'യുടെ വാരാന്ത്യ കളക്ഷന്‍ പ്രവചനം എത്രത്തോളം ഫലിക്കുമെന്നും അനലിസ്റ്റുകള്‍ക്ക് സംശയമുണ്ട്. പ്രമുഖ മാധ്യമങ്ങളിലെല്ലാം വന്ന നെഗറ്റീവ് നിരൂപണങ്ങളാണ് അതിന് കാരണം. ചില നല്ല നിമിഷങ്ങളുണ്ടെങ്കിലും ആകെ മൊത്തെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ് ചിത്രത്തിന്റേതെന്നാണ് 'ഗാര്‍ഡിയനി'ല്‍ പ്രമുഖ നിരൂപകനായ പീറ്റര്‍ ബ്രാഡ്ഷാ എഴുതിയത്. ബിബിസി ചിത്രത്തിന് നല്‍കിയത് അഞ്ചില്‍ ഒന്ന് മാര്‍ക്കാണ്. റോട്ടണ്‍ ടൊമാറ്റോസ് നല്‍കിയത് 18 ശതമാനം മാര്‍ക്കും.ടോം ക്രൂസ്, റസല്‍ ക്രോ
ടോം ക്രൂസ്, റസല്‍ ക്രോ

ആഭ്യന്തരവിപണിയില്‍ തകര്‍ച്ച നേരിടാനാണ് സാധ്യതയെന്നതിനാല്‍ വിദേശ ബോക്‌സ്ഓഫീസുകളില്‍ രക്ഷപെടുമോ എന്നാണ് നിര്‍മ്മാതാക്കളുടെ നോട്ടം. അതിനുള്ള സാധ്യതയും തീരെ തള്ളിക്കളയാനാവില്ല. ചിത്രം ഏറ്റവും ആദ്യം റിലീസ് ചെയ്ത കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗാണ് ചിത്രം നേടിയത്. 6.6 മില്യണ്‍ ഡോളര്‍ (42 കോടി രൂപ). ചൈനയിലെ ആദ്യദിന കളക്ഷന്‍ 18.7 മില്യണ്‍ ഡോളറും (120 കോടി രൂപ)! ഇന്ത്യയില്‍ ചിത്രം നേടിയ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. ഈ വാരാന്ത്യത്തില്‍ 63 അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്.