ഒറ്റവര്‍ഷത്തെ പ്രതിഫലം 434 കോടി! ആരാണ് ആ നടന്‍? 

August 26, 2017, 3:42 pm
ഒറ്റവര്‍ഷത്തെ പ്രതിഫലം 434 കോടി! ആരാണ് ആ നടന്‍? 
HOLLYWOOD
HOLLYWOOD
ഒറ്റവര്‍ഷത്തെ പ്രതിഫലം 434 കോടി! ആരാണ് ആ നടന്‍? 

ഒറ്റവര്‍ഷത്തെ പ്രതിഫലം 434 കോടി! ആരാണ് ആ നടന്‍? 

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുപ്പില്‍ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടിമാരുടെ പട്ടിക, ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ചത് നേരത്തേ പുറത്തെത്തിയിരുന്നു. ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം 'ലാ ലാ ലാന്‍ഡി'ല്‍ നായികയെ അവതരിപ്പിച്ച എമ്മ സ്റ്റോണ്‍ ആയിരുന്നു പട്ടികയില്‍ ഒന്നാമത്. 2016 ജൂണ്‍ ഒന്ന് മുതല്‍ 2017 ജൂണ്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് തയ്യാറാക്കപ്പെട്ട പട്ടികയനുസരിച്ച് 26 മില്യണ്‍ ഡോളറാണ് (166 കോടി രൂപ) എമ്മ വാങ്ങിയത്.

ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: ദി ലാസ്റ്റ് നൈറ്റില്‍ മാര്‍ക് വാള്‍ബര്‍ഗ് 
ട്രാന്‍സ്‌ഫോര്‍മേഴ്‌സ്: ദി ലാസ്റ്റ് നൈറ്റില്‍ മാര്‍ക് വാള്‍ബര്‍ഗ് 

എന്നാല്‍ ഇപ്പോഴിതാ നടന്മാരിലെ കൂടുതല്‍ പ്രതിഫലക്കാരുടെ പട്ടിക പുറത്തുവന്നിരിക്കുന്നു. പ്രതിഫലത്തിലെ ലിംഗനീതി ഹോളിവുഡിനും അപ്രാപ്യമാണെന്ന് വ്യക്തമാക്കുന്നതാണ് നടന്മാരുടെ പട്ടിക. നടിമാരിലെ ഒന്നാംസ്ഥാനക്കാരി എമ്മ സ്റ്റോണ്‍ മുഴുവന്‍ ലിസ്റ്റില്‍ പതിനഞ്ചാമതാണ്. കഴിഞ്ഞവര്‍ഷത്തെ ഒന്നാമന്‍ ഡ്വെയ്ന്‍ ജോണ്‍സണെ പിന്തള്ളി മാര്‍ക് വാള്‍ബര്‍ഗാണ് ഒന്നാംസ്ഥാനത്ത്. ഒരുവര്‍ഷത്തെ മുഴുവന്‍ പ്രതിഫലത്തുകയും ചേര്‍ത്തുവച്ചാല്‍ മാര്‍ക് നേടിയത് 68 മില്യണ്‍ ഡോളര്‍. അതായത് 434 കോടി ഇന്ത്യന്‍ രൂപ!

ഫേറ്റ് ഓഫ് ദി ഫ്യൂരിയസില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ 
ഫേറ്റ് ഓഫ് ദി ഫ്യൂരിയസില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ 

'ഡീപ്‌വാട്ടര്‍ ഹൊറൈസണ്‍', 'പാട്രിയട്‌സ് ഡേ' എന്നിവയാണ് മാര്‍ക് വാള്‍ബര്‍ഡിന്റേതായി 2016ല്‍ പുറത്തെത്തിയത്. ഈ വര്‍ഷം 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' സിരീസിലെ പുതിയ ചിത്രം 'ദി ലാസ്റ്റ് നൈറ്റും' പുറത്തുവന്നു. 'ഡാഡീസ് ഹോം 2', 'ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്' എന്നിവ ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്താനിരിക്കുന്നു. ഫോര്‍ബ്‌സ് ലിസ്റ്റില്‍ ആദ്യ 30 സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍. എട്ടാമത് ഷാരൂഖ് ഖാനും (242 കോടി രൂപ) ഒന്‍പതാമത് സല്‍മാന്‍ ഖാനും (236 കോടി) പത്താമത് അക്ഷയ് കുമാറും (223 കോടി).

ഫേറ്റ് ഓഫ് ദി ഫ്യൂരിയസില്‍ വിന്‍ ഡീസല്‍ 
ഫേറ്റ് ഓഫ് ദി ഫ്യൂരിയസില്‍ വിന്‍ ഡീസല്‍ 

പ്രതിഫല പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍ (തുക ഇന്ത്യന്‍ രൂപയില്‍)

1. മാര്‍ക് വാള്‍ബര്‍ഗ്- 434 കോടി

2. ഡ്വെയ്ന്‍ ജോണ്‍സണ്‍- 415 കോടി

3. വിന്‍ ഡീസല്‍- 348 കോടി

4. ആദം സാന്‍ഡ്‌ലര്‍- 322.6 കോടി

5. ജാക്കി ചാന്‍- 313 കോടി

6. റോബര്‍ട്ട് ഡൗണി ജൂനിയര്‍- 306.6 കോടി

7. ടോം ക്രൂസ്- 274.7 കോടി

8. ഷാരൂഖ് ഖാന്‍- 242 കോടി

9. സല്‍മാന്‍ ഖാന്‍- 236 കോടി

10. അക്ഷയ് കുമാര്‍- 223 കോടി