‘അഭി’ എത്തി ‘അനു’വും; ടൊവീനോയുടെ ആദ്യ തമിഴ്ചിത്രത്തിന്റെ ടീസര്‍ 

August 30, 2017, 3:30 pm
‘അഭി’ എത്തി ‘അനു’വും; ടൊവീനോയുടെ ആദ്യ തമിഴ്ചിത്രത്തിന്റെ ടീസര്‍ 
TAMIL MOVIE
TAMIL MOVIE
‘അഭി’ എത്തി ‘അനു’വും; ടൊവീനോയുടെ ആദ്യ തമിഴ്ചിത്രത്തിന്റെ ടീസര്‍ 

‘അഭി’ എത്തി ‘അനു’വും; ടൊവീനോയുടെ ആദ്യ തമിഴ്ചിത്രത്തിന്റെ ടീസര്‍ 

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ് തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന 'അഭിയും അനുവും' എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. പ്രശസ്ത ഛായാഗ്രാഹക ബി.ആര്‍.വിജയലക്ഷ്മി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പിയ ബാജ്‌പേയിയാണ് നായിക. 'അഭിയുടെ കഥ അനുവിന്റെയും' എന്ന പേരില്‍ മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കരിയറില്‍ 22 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള വിജയലക്ഷ്മി ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹകയായാണ് അറിയപ്പെടുന്നത്. സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയ ഡാഡി എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ് അവര്‍. സുഹാസിനി മണിരത്നം, പ്രഭു, രോഹിണി, മനോബോല, ദീപാ രാമാനുജം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.