‘തലൈവന്‍ ഇരുക്കിറാന്‍’; ഉലകനായകന്റെ പുതിയ അവതാരം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍  

July 27, 2017, 11:22 pm
‘തലൈവന്‍ ഇരുക്കിറാന്‍’; ഉലകനായകന്റെ പുതിയ അവതാരം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍  
TAMIL MOVIE

'തലൈവന്‍ ഇരുക്കിറാന്‍' ഉലകനായകന്‍ കമല്‍ ഹാസന്റെ അടുത്ത ചിത്രം. വിശ്വരൂപം രണ്ടാം ഭാഗത്തിനും 'സബാഷ് നായിഡു'വിനും ശേഷം തലൈവന്‍ ഇരുക്കിറാന്‍ എത്തുമെന്ന് കമല്‍ പ്രഖ്യാപിച്ചു.

പുതിയ സിനിമയുടെ പേര് താന്‍ വെളിപ്പെടുത്തിയാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം താന്‍ ഉപയോഗിക്കുകയാണെന്ന് കരുതും എന്ന് നടന്‍ പറഞ്ഞു.

ആദ്യം ‘വിശ്വരൂപം രണ്ടാം ഭാഗം’ റിലീസ് ചെയ്യാനാണ് ഞങ്ങളുടെ പദ്ധതി. അതിന് ശേഷം ‘സബാഷ് നായിഡു’. അടുത്ത ചിത്രത്തിന്റെ പേര് ഞാന്‍ വെളിപ്പെടുത്തിയാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തകയാണെന്ന് ആളുകള്‍ കരുതും. അതെ എന്റെ അടുത്ത ചിത്രത്തിന്റെ പേര് ‘തലൈവന്‍ ഇരുക്കിറാന്‍’ എന്നാണ്. 
കമല്‍ ഹാസന്‍  

താന്‍ നാല് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത പേരാണിതെന്നും കമല്‍ പറഞ്ഞു. സിനിമയുടെ പേര് 'അമര്‍ ഹേ' എന്നാണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. തമിഴ്-ഹിന്ദി ഭാഷകളിലായിരിക്കും ചിത്രമെന്നും അറിയിച്ചിരുന്നു. കമല്‍ ഹാസന്‍ തന്നെയാണ് തലൈവന്‍ ഇരുക്കിറേന്റെ രചന നിര്‍വഹിക്കുന്നത്.

കമല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. കമലിന്റെ ട്വീറ്റുകളായിരുന്നു അഭ്യൂഹത്തിന് കാരണമായത്. കമല്‍ അവതാരകനാകുന്ന ബിഗ് ബോസ് എന്ന പരിപാടിക്കിടയിലും കമല്‍ സര്‍ക്കാരിന്റെ അഴിമതിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.