കേരളത്തില്‍ അജിത്തിന് റെക്കോര്‍ഡ് കളക്ഷനുമായി വിവേകം, ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍  

August 25, 2017, 2:32 pm
കേരളത്തില്‍ അജിത്തിന് റെക്കോര്‍ഡ് കളക്ഷനുമായി വിവേകം, ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍  
TAMIL MOVIE
TAMIL MOVIE
കേരളത്തില്‍ അജിത്തിന് റെക്കോര്‍ഡ് കളക്ഷനുമായി വിവേകം, ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍  

കേരളത്തില്‍ അജിത്തിന് റെക്കോര്‍ഡ് കളക്ഷനുമായി വിവേകം, ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍  

കേരളത്തില്‍ 309 തിയറ്ററുകളിലാണ് അജിത് നായകനായ വിവേകം റിലീസ് ചെയ്തത്. അജിത് നായകനായ ഒരു സിനിമയ്ക്ക് കേരളത്തില്‍ ലഭിച്ച ഏറ്റവും മികച്ച ഓപ്പണിംഗ് വിവേകത്തിന്റേതാണ്. 309 തിയറ്ററുകളിലായി 1650 ഷോകളില്‍ ആദ്യ ദിനത്തില്‍ ഉണ്ടായിരുന്ന സിനിമ തുടക്കം മോശമാക്കിയില്ല. 2 കോടി 87ലക്ഷത്തി 89,770 രൂപയാണ് ആദ്യദിനത്തില്‍ വിവേകം കേരളാ ബോക്‌സ് ഓഫീസില്‍ നേടിയ ഗ്രോസ് കളക്ഷന്‍. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം പ്രദര്‍ശനത്തിനെത്തിച്ച ചിത്രവുമാണ് വിവേകം.

തമിഴ്‌നാട്ടിലും രജനീകാന്ത് ചിത്രം കബാലിയെ വെല്ലുന്ന ഇനീഷ്യലാണ് അജിത് ചിത്രത്തിന് ലഭിച്ചതെന്ന് സൂചനയുണ്ട്. റെക്കോര്‍ഡ് തീയേറ്റര്‍ കൗണ്ടും പുലര്‍ച്ചെ മുതലുള്ള സ്പെഷ്യല്‍ ഫാന്‍സ് ഷോകളും വമ്പന്‍ ഇനിഷ്യലുമൊന്നും അജിത്ത്കുമാര്‍ ചിത്രങ്ങള്‍ക്ക് പുതുമയുള്ള കാര്യങ്ങളല്ല. എങ്കിലും 'വേതാള'മിറങ്ങി ഒന്നരവര്‍ഷത്തിന് ശേഷം അതേസംവിധായകനൊപ്പം 'തല' എത്തുമ്പോള്‍ കാത്തിരിപ്പ് ഏറെയായിരുന്നു. ലോകമെമ്പാടുമുള്ള തമിഴ്സിനിമാ മാര്‍ക്കറ്റുകളിലെല്ലാമായി 3250 സ്‌ക്രീനുകളിലാണ് ശിവ ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ മാത്രം 700 സ്‌ക്രീനുകള്‍. തമിഴ്നാട്ടില്‍ ഇ-ടിക്കറ്റിംഗ് നടപ്പാക്കാത്ത തീയേറ്ററുകളില്‍ തോന്നിയ വിലയ്ക്കാണ് 'വിവേകം' ടിക്കറ്റുകള്‍ വില്‍ക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ചില തീയേറ്ററുകളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ടിക്കറ്റൊന്നിന് 500 രൂപയും അതിനുമേലെയുമൊക്കെ ഈടാക്കിയിട്ടുണ്ട്.

ബാഹുബലിക്ക് പിന്നാലെ കേരളാ ബോക്‌സ് ഓഫീസില്‍ മികച്ച ഇനീഷ്യല്‍ നേടിയ ഇതരഭാഷാ ചിത്രവുമാണ് വിവേകം. ഏപ്രില്‍ 28ന് കേരളത്തില്‍ 320 സ്‌ക്രീനുകളിലാണ് ബാഹുബലി-2 പ്രദര്‍ശനത്തിനെത്തിയത്. അതിരാവിലെ മുതല്‍ പ്രദര്‍ശനമാരംഭിച്ച സിനിമ 6.27 കോടി ഗ്രോസ് കളക്ഷന്‍ നേടി മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷയിലേക്ക് അടുത്തിരുന്നു. 73 കോടിയാണ് ബാഹുബലി നൂറാം ദിനത്തിലേക്ക് കടന്നപ്പോള്‍ ബോക്‌സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് നേടിയത്. കൊച്ചി, തിരുവനന്തപുരം മള്‍ട്ടിപ്‌ളെക്‌സുകളിലും കളക്ഷനില്‍ റെക്കോര്‍ഡിട്ടു.

അജിത്തിന്റെ മുന്‍ചിത്രങ്ങള്‍ ഒന്നരക്കോടിക്കും രണ്ട് കോടിക്കും ഇടയില്‍ വിതരണാവകാശം നല്‍കിയാണ് കേരളത്തില്‍ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ നാല് കോടിക്ക് മുകളില്‍ വിതരണാവകാശം വിവേകത്തിന് നല്‍കിയെന്നാണ് സൂചന. കേരളാ ബോക്‌സ് ഓഫീസില്‍ അജിത് ചിത്രത്തിന് സ്വീകാര്യത വര്‍ധിപ്പിച്ചതിന്റെ സൂചനയുമാണ് ഉയര്‍ന്ന ഇനീഷ്യല്‍. തുടര്‍ദിവസങ്ങളിലും കളക്ഷനില്‍ സ്ഥിരത നേടിയാല്‍ മാത്രമേ ചിത്രം കേരളത്തില്‍ നേട്ടമാകുമോ എന്നറിയാനാകൂ.