തല അജിത്തിനെ നായകനാക്കി ‘ആപ്പ്’ സംവിധാനം ചെയ്യാനാഗ്രഹിച്ച അല്‍ഫോണ്‍സ്, കാത്തിരിപ്പ് മികച്ച ചിത്രത്തിന് വേണ്ടി 

May 17, 2017, 2:56 pm
തല അജിത്തിനെ നായകനാക്കി ‘ആപ്പ്’ സംവിധാനം ചെയ്യാനാഗ്രഹിച്ച അല്‍ഫോണ്‍സ്, കാത്തിരിപ്പ് മികച്ച ചിത്രത്തിന് വേണ്ടി 
TAMIL MOVIE

തമിഴകത്തിന്റെ തല അജിത്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചിരുന്നതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായി മാറിയ അല്‍ഫോണ്‍സ് പുത്രന്റെ അടുത്ത ചിത്രം ആര്‍ക്കൊപ്പമാണെന്ന ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് തുടക്കകാലത്ത് നടക്കാതെ പോയ സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് വെളിപ്പെടുത്തിയത്.

നേരം തമിഴ് പതിപ്പ് റിലീസ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായെന്ന ഫേസ്ബുക്കില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് തലയെ നായകനാക്കി സിനിമ ചെയ്യാനുള്ള ആഗ്രഹവും മുമ്പ് ആലോചിച്ചിരുന്ന പ്രൊജക്ട് നടക്കാതിരുന്നതിനെക്കുറിച്ചും അല്‍ഫോണ്‍സ് വെളിപ്പെടുത്തിയത്.

ഞാനും സുഹൃത്ത് ഐബി കാര്‍ത്തികേയനും തല അജിത്ത്കുമാറിനെ കാണാന്‍ മൂന്ന് മണിക്കൂറിലേറെ അദ്ദേഹത്തിന്റെ വീട്ടിന് മുന്നില്‍ കാത്തിരുന്നിട്ടുണ്ട്. ഒമ്പതോ പത്തോ വര്‍ഷം മുന്‍പാണ്, നുങ്കമ്പാക്കം എസ് എ ഇ കോളേജില്‍ പഠിച്ചിരുന്ന സമയത്ത്. അന്നോ അതിന് ശേഷമോ അദ്ദേഹത്തെ നേരില്‍ കാണാനായിട്ടില്ല. ആ കാത്തിരിപ്പ് ഇനി ചിലപ്പോള്‍ മികച്ചൊരു ചിത്രത്തിന് വേണ്ടിയായിരിക്കാം. അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള നേരമാകുന്നത് വരെ കാത്തിരിക്കാം. തല അജിത്തിനെ പോലെ മികച്ചൊരു നടന് വേണ്ടി സിനിമ ചെയ്യുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്കും കൂടുതല്‍ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. സെര്‍ജിയോ ലിയോണിന്റെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക കണ്ടതോടെ അജിത്തിനെ വച്ച് ചെയ്യാനിരുന്ന എന്റെ സ്‌ക്രിപ്ട് അത്ര താല്‍പ്പര്യമുണ്ടാക്കുന്നതല്ലെന്ന് തോന്നി. ആ സിനിമയുടെ ഏതാണ്ടൊരു ‘ഭീകര പതിപ്പാ’യിരുന്നു എന്റേത്. അതോടെ ആ സിനിമയുടെ ആശയം ഉപേക്ഷിച്ചു. ആപ്പ് - ഹണ്‍ഡ്രഡ് പെര്‍സെന്റ് ഗാരന്റി എന്നായിരുന്നു ചെയ്യാനിരുന്ന സിനിമയുടെ ടൈറ്റില്‍.
അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം വന്‍വിജയമായതിന് പിന്നാലെ രണ്ട് വര്‍ഷത്തോളം ഇടവേളയിലാണ് അല്‍ഫോണ്‍സ് പുത്രന്‍. അടുത്ത ചിത്രം തമിഴിലാണെന്നാണ് സൂചന.