ഫഹദിന് ‘പിറന്തനാള്‍ വാഴ്ത്തുകള്‍’ പറഞ്ഞ് തമിഴകം; വേലൈക്കാരന്‍ സെക്കന്റ് ലുക്ക് 

August 8, 2017, 9:51 am
ഫഹദിന് ‘പിറന്തനാള്‍ വാഴ്ത്തുകള്‍’ പറഞ്ഞ് തമിഴകം; വേലൈക്കാരന്‍ സെക്കന്റ് ലുക്ക് 
TAMIL MOVIE
TAMIL MOVIE
ഫഹദിന് ‘പിറന്തനാള്‍ വാഴ്ത്തുകള്‍’ പറഞ്ഞ് തമിഴകം; വേലൈക്കാരന്‍ സെക്കന്റ് ലുക്ക് 

ഫഹദിന് ‘പിറന്തനാള്‍ വാഴ്ത്തുകള്‍’ പറഞ്ഞ് തമിഴകം; വേലൈക്കാരന്‍ സെക്കന്റ് ലുക്ക് 

മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ ആദ്യം ലഭിച്ച ആശംസ വേറിട്ട ഒന്നായി ഫഹദിന്. അത് തമിഴകത്തുനിന്നായിരുന്നു. ശിവകാര്‍ത്തികേയനൊപ്പം ഫഹദ് എത്തുന്ന മോഹന്‍രാജ ചിത്രം 'വേലൈക്കാരന്റെ' പുതിയ പോസ്റ്ററാണ്‌ പിറന്നാള്‍ സര്‍പ്രൈസായി തമിഴ് സിനിമ ഫഹദിന് നല്‍കിയത്.

ഇന്നലെ രാത്രി 11.30ന് തന്നെ ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചു. ഇന്നത്തെ പത്രങ്ങളിലെല്ലാം പോസ്റ്റര്‍ പ്രാധാന്യത്തോടെ ഇടംപിടിച്ചിട്ടുണ്ട്. മലയാളപത്രങ്ങളില്‍ കാല്‍ പേജ് വലുപ്പത്തിലാണ് പരസ്യമെങ്കില്‍ ടൈംസ് ഓഫ് ഇന്ത്യയും ഡെക്കാണ്‍ ക്രോണിക്കിളും അടക്കമുള്ള ഇംഗ്ലീഷ് പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യമാണുള്ളത്.

'തനി ഒരുവന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. 24 എഎം സ്റ്റുഡിയോസാണ് നിര്‍മ്മാണം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ളതാണ് സിനിമ. മോഹന്‍രാജ ചിത്രമല്ലാതെ തമിഴില്‍ മറ്റൊരു പ്രോജക്ട് കൂടി ഫഹദിന്റേതായി പുറത്തുവരാനുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രമാണത്. കുമാരരാജയുടെ ചിത്രത്തില്‍ വിജയ് സേതുപതിയും സമാന്തയും മിഷ്‌കിനും നദിയ മൊയ്തുവുമൊക്കെയുണ്ട് ഫഹദിനൊപ്പം. മണി രത്നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദ് ഉണ്ടാവുമെന്നും വാര്‍ത്തകളുണ്ട്.