തമിഴ് ‘ചാര്‍ലി’ ഉപേക്ഷിച്ചോ? എ.എല്‍.വിജയ്‌യുടെ മറുപടി 

May 3, 2017, 7:45 pm
തമിഴ് ‘ചാര്‍ലി’ ഉപേക്ഷിച്ചോ? എ.എല്‍.വിജയ്‌യുടെ മറുപടി 
TAMIL MOVIE
TAMIL MOVIE
തമിഴ് ‘ചാര്‍ലി’ ഉപേക്ഷിച്ചോ? എ.എല്‍.വിജയ്‌യുടെ മറുപടി 

തമിഴ് ‘ചാര്‍ലി’ ഉപേക്ഷിച്ചോ? എ.എല്‍.വിജയ്‌യുടെ മറുപടി 

ഉണ്ണി ആറിന്റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ 'ചാര്‍ലി' തമിഴിലെത്തുന്ന വാര്‍ത്ത ഒരു വര്‍ഷം മുന്‍പേ പുറത്തെത്തിയിരുന്നു. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവനെ നായകനായും തീരുമാനിച്ചിരുന്നു. 2016 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രോജക്ടിനെക്കുറിച്ച് ആദ്യവാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വിജയ്‌യെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തമിഴിലെ 'ചാര്‍ലി'യെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നുമുണ്ടായില്ല. എന്ന് മാത്രമല്ല, എ.എല്‍.വിജയ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയും ചെയ്യുന്നു. ജയം രവി നായകനാവുന്ന 'വനമകന്‍' മെയ് 19ന് തീയേറ്ററുകളിലെത്തും. അപ്പോള്‍ എന്താണ് 'ചാര്‍ലി' റീമേക്കിന്റെ സ്ഥിതി? അത് ഉപേക്ഷിച്ചോ? ഇല്ലെങ്കില്‍ എപ്പോള്‍ പുറത്തുവരും? എ.എല്‍.വിജയ് തന്നെ മറുപടി പറയുന്നു.

ചാര്‍ലിയുടെ റീമേക്ക് ചെയ്യാന്‍ സമയമെടുക്കും. അത് ഉടന്‍ ചെയ്യുന്നില്ല. ഇപ്പോള്‍ എന്റെ ശ്രദ്ധ അടുത്ത ചിത്രമായ ‘കരു’വിലാണ്. സായ് പല്ലവിയുടെ തമിഴ് അരങ്ങേറ്റ ചിത്രമാവും ‘കരു’. കൂടാതെ ‘വനമകന്റെ’ റിലീസിംഗ് തിരക്കുകളുമുണ്ട്. 
എ.എല്‍.വിജയ് 
ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ 
ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ 

ഒരു സംവിധായകന്‍ എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പ്രോജക്ടാണ് 'ചാര്‍ലി' റീമേക്കെന്നും തമിഴില്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ അതിന്റേതായ വ്യത്യാസമുണ്ടായിരിക്കുമെന്നും എ.എല്‍.വിജയ് നേരത്തേ പറഞ്ഞിരുന്നു.

“സ്വതന്ത്ര ചിന്തയുള്ള രണ്ട് മനുഷ്യരുടെ കഥയായിരുന്നു ‘ചാര്‍ലി’. ആ സിനിമയ്ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ബേസിക് സ്റ്റോറി ലൈന്‍ മലയാളത്തിലേത് തന്നെ ആയിരിക്കും. പക്ഷേ അതേസമയം പടം അതേപടി മറ്റൊരു ഭാഷയിലേക്ക് പകര്‍ത്താനും എനിക്ക് താല്‍പര്യമില്ല. മലയാളത്തില്‍ അത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്. തമിഴില്‍ പുനരവതരിപ്പിക്കുമ്പോള്‍ എന്റെ ഒരു കൈയ്യൊപ്പ് അതില്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയ്ക്കനുസരിച്ച് കുറേയധികം വ്യത്യാസങ്ങള്‍ വേണ്ടിവരും..” 
വനമകന്റെ സെറ്റില്‍ ജയം രവിക്കും നായിക സയേഷ സൈഗാളിനുമൊപ്പം എ.എല്‍.വിജയ്‌ 
വനമകന്റെ സെറ്റില്‍ ജയം രവിക്കും നായിക സയേഷ സൈഗാളിനുമൊപ്പം എ.എല്‍.വിജയ്‌ 

ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 'കരു'വിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. ആന്റണി എഡിറ്റിംഗ് നിര്‍വഹിക്കും. ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ ചിത്രീകരണം തുടങ്ങും.