അടുത്ത തമിഴ് പ്രൊജക്ടില്‍ നിവിന്‍ പോളിയെ ക്യാമറയിലാക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ 

July 19, 2017, 12:51 pm
 അടുത്ത തമിഴ് പ്രൊജക്ടില്‍ നിവിന്‍ പോളിയെ ക്യാമറയിലാക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ 
TAMIL MOVIE
TAMIL MOVIE
 അടുത്ത തമിഴ് പ്രൊജക്ടില്‍ നിവിന്‍ പോളിയെ ക്യാമറയിലാക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ 

അടുത്ത തമിഴ് പ്രൊജക്ടില്‍ നിവിന്‍ പോളിയെ ക്യാമറയിലാക്കുന്നത് വിഖ്യാത ഛായാഗ്രാഹകന്‍ 

റിച്ചി എന്ന തമിഴ് ചിത്രം റിലീസിനെത്തുംമുമ്പ് അടുത്ത തമിഴ് പ്രൊജക്ടിന്റെ ഭാഗമാവുകയാണ് നിവിന്‍ പോളി. റെമോ, വേലൈക്കാരന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ 24 എ എം പ്രൊഡക്ഷന്‍സിന്റെ മൂന്നാമത്തെ ചിത്രത്തിലാണ് നിവിന്‍ നായകനാകുന്നത്. പ്രഭു രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഖ്യാത ഛായാഗ്രാഹകന്‍ പി സി ശ്രീറാം ആണ് ക്യാമറ. റെമോ ചിത്രീകരിച്ചതും പി സി ശ്രീറാം ആയിരുന്നു. പ്രഭു രാധാകൃഷ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.

കഥ പറഞ്ഞപ്പോള്‍ പി സി ശ്രീറാം സിനിമ ചെയ്യാമെന്ന് സമ്മതിച്ചതായി പ്രഭു രാധാകൃഷ്ണന്‍. ഛായാഗ്രഹണത്തിനുള്ള സാധ്യത അദ്ദേഹം മനസിലാക്കിയിരുന്നതായും സംവിധായകന്‍. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം പി സി ശ്രീറാമും ട്വിറ്ററില്‍ പങ്കുവച്ചു.

പി സി ശ്രീറാം 
പി സി ശ്രീറാം 

പ്രേമം എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളിയുടെ സ്വീകാര്യത മലയാളം കടന്നതാണ് തമിഴ് നായകന് പകരം നിവിനെ ആദ്യ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാക്കിയതിന് കാരണമെന്ന് സംവിധായകന്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രീകരണം. ഗോവയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേ ജൂഡ് എന്ന സിനിമയില്‍ അഭിനയിക്കുകയാണ് നിവിന്‍ പോളി. ത്രിഷയാണ് ഈ ചിത്രത്തിലെ നായിക. ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍ ആണ് നിവിന്‍ പൂര്‍ത്തിയാക്കിയ മറ്റൊരു സിനിമ. അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, തമിഴ് ചിത്രം റിച്ചി എന്നിവയാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകന്‍. നയന്‍താരയാണ് നായിക.