മാസ് ഹീറോയായി നിവിന്‍ പോളി തമിഴില്‍; ‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി  

April 24, 2017, 8:01 pm
മാസ് ഹീറോയായി നിവിന്‍ പോളി തമിഴില്‍; ‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി  
TAMIL MOVIE
TAMIL MOVIE
മാസ് ഹീറോയായി നിവിന്‍ പോളി തമിഴില്‍; ‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി  

മാസ് ഹീറോയായി നിവിന്‍ പോളി തമിഴില്‍; ‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി  

നിവിന്‍ പോളി മാസ് ഹീറോ ആയി എത്തുന്ന തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത്.“കാത്തിരിപ്പുകള്‍ക്ക് വിരാമം. എന്റെ ആദ്യ തമിഴ്ചിത്രമായ റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിക്കുന്ന. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ നല്‍കാം.” നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തമിഴിലും മലയാളത്തിലുമായി ഒരുങ്ങിയ 'റിച്ചി' ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയുമൊക്കെ ലൊക്കേഷനുകളാക്കുന്ന ചിത്രം കന്നഡ ചിത്രമായ 'ഉളിഡവരു കണ്ടാതെ'യുടെ റീമേക്കാണ്.‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
‘റിച്ചി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ഡികുമാറാണ്. അജനീഷ് ലോകനാഥ് സംഗീതം. ഛായാഗ്രഹണത്തില്‍നിന്ന് അഭിനയത്തിലേക്കെത്തിയ നടരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അല്‍ഫോന്‍സ് പുത്രന്റെ 'പ്രേമ'ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. ചിത്രം 200 ദിവസത്തിലേറെ ചെന്നൈയിലെ തീയേറ്ററുകളില്‍ ഓടിയിരുന്നു. അത്രയേറെ ആസ്വദ്യകരമായിരുന്നതിനാല്‍ 'പ്രേമ'ത്തിന് തമിഴ് റീമേക്ക് വേണ്ടെന്ന നിലപാടായിരുന്നു സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തമിഴ്‌പ്രേക്ഷകര്‍ ഉയര്‍ത്തിയത്. ആനന്ദ് കുമാറും വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് 'റിച്ചി' നിര്‍മ്മിക്കുന്നത്.