‘ഇമൈ’; യഥാര്‍ഥ ജീവിതകഥ ആസ്പദമാക്കിയ തമിഴ് ചിത്രവുമായി മലയാളി സംവിധായകന്‍ 

September 23, 2017, 3:45 pm
‘ഇമൈ’; യഥാര്‍ഥ ജീവിതകഥ ആസ്പദമാക്കിയ തമിഴ് ചിത്രവുമായി മലയാളി സംവിധായകന്‍ 
TAMIL MOVIE
TAMIL MOVIE
‘ഇമൈ’; യഥാര്‍ഥ ജീവിതകഥ ആസ്പദമാക്കിയ തമിഴ് ചിത്രവുമായി മലയാളി സംവിധായകന്‍ 

‘ഇമൈ’; യഥാര്‍ഥ ജീവിതകഥ ആസ്പദമാക്കിയ തമിഴ് ചിത്രവുമായി മലയാളി സംവിധായകന്‍ 

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി തമിഴ് ചിത്രവുമായി മലയാളി സംവിധായകന്‍. 'നളചരിതം നാലാംദിവസം', 'വേനല്‍മരം' എന്നീ ചിത്രങ്ങളൊരുക്കിയ വിജയ് കെ.മോഹനാണ് 'ഇമൈ' എന്ന തമിഴ്ചിത്രവുമായി എത്തുന്നത്. യഥാര്‍ഥ ജീവിതകഥയെ ആസ്പദമാക്കിയതെന്ന് സംവിധായകന്‍ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

സരീഷ് എന്ന പുതുമുഖം നായകനാവുമ്പോള്‍ തെലുങ്ക് സിനിമയില്‍ അഭിനയപരിചയമുള്ള അക്ഷ്യ പ്രിയയാണ് നായിക. ഡിസ്‌കോ ശാന്തിയുടെ സഹോദരന്‍ അരുണ്‍ തിരുമൊഴി വര്‍മന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. വി.കെ.പ്രദീപ് ഛായാഗ്രഹണം. ആര്‍കെ എഡിറ്റിംഗ്. മിക്കു കാവില്‍, ബി.ആത്തിഫ് എന്നിവരാണ് സംഗീതം.