നായകന് എന്തിനാണ് രണ്ടും മൂന്നും നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ് ചിത്രത്തിനിട്ടോ? 

April 25, 2017, 4:42 pm
നായകന് എന്തിനാണ് രണ്ടും മൂന്നും നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ് ചിത്രത്തിനിട്ടോ? 
TAMIL MOVIE
TAMIL MOVIE
നായകന് എന്തിനാണ് രണ്ടും മൂന്നും നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ് ചിത്രത്തിനിട്ടോ? 

നായകന് എന്തിനാണ് രണ്ടും മൂന്നും നായികമാര്‍, ജ്യോതികയുടെ കൊട്ട് വിജയ് ചിത്രത്തിനിട്ടോ? 

രണ്ടാം വരവില്‍ 36 വയതിനിലേ എന്ന സിനിമയ്ക്ക് ശേഷം മഗലിര്‍ മട്ടും എന്ന ചിത്രവും തിയറ്ററുകളിലേക്ക് എത്തുകയാണ് ജ്യോതിക. വിജയ് നായകനായി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നായികമാരില്‍ ഒരാളായി ജ്യോതികയെ പരിഗണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ജ്യോതിക പിന്‍മാറിയതായും പകരം നിത്യാ മേനോന്‍ ഈ റോളിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. മൂന്ന് നായിമാര്‍ ആണ് ഈ ചിത്രത്തിലുള്ളത്. കാജല്‍ അഗര്‍വാള്‍, സമാന്ത പ്രഭു, നിത്യാ മേനോന്‍. മൂന്ന് നായികമാരിലൊരാളായി പരിഗണിച്ചതും പ്രാധാന്യം കുറഞ്ഞതുമാണ് ജ്യോതികയുടെ പിന്‍മാറ്റത്തിന് പിന്നിലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്നത് മഗലിര്‍ മട്ടും ഓഡിയോ ലോഞ്ചില്‍ ജ്യോതിക നടത്തിയ പ്രസംഗം.

സിനിമയില്‍ നായകന് എന്തിനാണ് രണ്ടും മൂന്നും നാലും നായികമാരെന്നാണ് ജ്യോതികയുടെ ചോദ്യം. ഗ്ലാമര്‍ പ്രദര്‍ശനത്തിനും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ക്കുമാണ് നടിമാരെ ഉപയോഗിക്കുന്നത്. ലഹരി പോലെയോ കാഴ്ചവസ്തുക്കള്‍ പോലെയോ ആണ് നായികമാരെ പരിഗണിക്കുന്നത്. സ്ത്രീകളെ ലഹരിവസ്തുക്കളായി കാണരുതെന്ന് സംവിധായകരോട് അഭ്യര്‍ത്ഥിക്കുകയാണ് ജ്യോതിക. വികാരഭരിതയായാണ് ജ്യോതിക സംസാരിച്ചത്.

സമൂഹത്തോട് ചലച്ചിത്രമേഖലയ്ക്കുള്ള ഉത്തരവാദിത്വം മറക്കരുത്. സിനിമയിലെ പലകാര്യങ്ങളും അതുപോലെ യുവതലമുറ അനുകരിക്കാറുണ്ട്. സിനിമയ്ക്ക് വലിയ പ്രഹരശേഷിയുണ്ട് അത് മറക്കരുത്. നായകന് പിന്നാലെ ചുറ്റി ഐലവ് യൂ എന്ന് പറഞ്ഞുനടക്കുന്ന നായികമാരെ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് സംവിധായകരോടുള്ള അഭ്യര്‍ത്ഥനയാണ്.

ജ്യോതികയുടെ അഭ്യര്‍ത്ഥന വിജയ്ക്ക് മാത്രമല്ല ഭര്‍ത്താവും സൂപ്പര്‍താരവുമായ സൂര്യയ്ക്കും ബാധകമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നിട്ടുണ്ട്.