പിറന്നാള്‍ ദിനത്തില്‍ മഹേഷ്ബാബുവിന്റെ തമിഴ് എന്‍ട്രി; മുരുഗദോസിന്റെ ‘സ്‌പൈഡര്‍’ ടീസര്‍ 

August 9, 2017, 9:44 am
പിറന്നാള്‍ ദിനത്തില്‍ മഹേഷ്ബാബുവിന്റെ തമിഴ് എന്‍ട്രി; മുരുഗദോസിന്റെ ‘സ്‌പൈഡര്‍’ ടീസര്‍ 
TAMIL MOVIE
TAMIL MOVIE
പിറന്നാള്‍ ദിനത്തില്‍ മഹേഷ്ബാബുവിന്റെ തമിഴ് എന്‍ട്രി; മുരുഗദോസിന്റെ ‘സ്‌പൈഡര്‍’ ടീസര്‍ 

പിറന്നാള്‍ ദിനത്തില്‍ മഹേഷ്ബാബുവിന്റെ തമിഴ് എന്‍ട്രി; മുരുഗദോസിന്റെ ‘സ്‌പൈഡര്‍’ ടീസര്‍ 

മഹേഷ് ബാബുവിന്റെ തമിഴ് എന്‍ട്രി 'സ്‌പൈഡറി'ന്റെ ടീസറെത്തി. മഹേഷ്ബാബുവിന്റെ 42ാം പിറന്നാള്‍ ദിനത്തിലാണ് മുരുഗദോസ് തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. 1.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായിക. തെലുങ്ക് താരം ഭരത്തിന്റെ തമിഴ് അരങ്ങേറ്റവും എസ്.ജെ.സൂര്യയുടെ തെലുങ്ക് അരങ്ങേറ്റവുമാണ് ചിത്രം. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ഹാരിസ് ജയരാജ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് സംഘട്ടന സംവിധാനം. സെപ്റ്റംബര്‍ 27ന് തീയേറ്ററുകളിലെത്തും.