തമിഴിലെ ‘പ്രതികാരം’ തുടങ്ങി; തെങ്കാശിയില്‍ ഫസ്റ്റ് ക്ലാപ്പ് 

July 19, 2017, 12:03 pm
തമിഴിലെ ‘പ്രതികാരം’ തുടങ്ങി; തെങ്കാശിയില്‍ ഫസ്റ്റ് ക്ലാപ്പ് 
TAMIL MOVIE
TAMIL MOVIE
തമിഴിലെ ‘പ്രതികാരം’ തുടങ്ങി; തെങ്കാശിയില്‍ ഫസ്റ്റ് ക്ലാപ്പ് 

തമിഴിലെ ‘പ്രതികാരം’ തുടങ്ങി; തെങ്കാശിയില്‍ ഫസ്റ്റ് ക്ലാപ്പ് 

കലാമേന്മയുള്ള ജനപ്രിയചിത്രമെന്ന നിലയില്‍ മലയാളികള്‍ നെഞ്ചേറ്റിയ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് പതിപ്പിന് ഫസ്റ്റ് ക്ലാപ്പ്. തെങ്കാശിയിലാണ് ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഫഹദ് അവതരിപ്പിച്ച നായകനെ തമിഴില്‍ അവതരിപ്പിക്കുക ഉദയനിധി സ്റ്റാലിനാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ സന്തോഷ് കുരുവിളയാണ് തമിഴില്‍ സിനിമ നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ നിന്ന് തമിഴിലെത്തുമ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് മാറ്റങ്ങളുണ്ടാകുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. തമിഴ് ആസ്വാദകരെ കൂടി പരിഗണിച്ചുള്ള മാറ്റങ്ങള്‍ റീമേക്ക് പതിപ്പിലുണ്ടാകും. എം എസ് ഭാസ്‌കര്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. മഹേഷ് ഭാവനയുടെ അച്ഛന്‍ കഥാപാത്രമായ ചാച്ചനെയാണോ തമിഴ് പതിപ്പില്‍ ഈ നടന്‍ അവതരിപ്പിക്കുകയെന്ന് വ്യക്തമല്ല. ജിംസി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുക നമിത പ്രമോദാണ്. മലയാളം പതിപ്പില്‍ അനുശ്രീ അവതരിപ്പിച്ച സൗമ്യയെ തമിഴിന്റെ വെള്ളിത്തിരയിലെത്തിക്കുക മലയാളി താരം പാര്‍വ്വതി നായരാവും.

ഒപ്പം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന ഏകാംബരമാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ക്യാമറയില്‍ പകര്‍ത്തുന്നത്. 2003ല്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം ത്രിഷയെ കേന്ദ്രകഥാപാത്രമാക്കി ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ തമിഴില്‍ ഒരുക്കിയിരുന്നു. ദേശീയ പുരസ്‌കാരം നേടിയ കാഞ്ചീവരം എന്ന ചിത്രവും പ്രിയദര്‍ശന്റേതായി തമിഴില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സില നേരങ്ങളില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കുന്ന തമിഴ് സിനിമയാണ് മഹേഷിന്റെ പ്രതികാരം റീമേക്ക്.